ജെഎസ്എസ് വീണ്ടും പിളര്‍പ്പിലേക്ക്; രാജന്‍ബാബുവിനെ നീക്കി എ വി താമരാക്ഷന്‍

നവംബറിലെ സംസ്ഥാന സമ്മേളനം വരെ ജനറല്‍ സെക്രട്ടറിയായി ബാലരാമപുരം സുരേന്ദ്രനെ നിയമിക്കാനും ആലപ്പുഴയിലെ യോഗം തീരുമാനിച്ചു.

dot image

ആലപ്പുഴ: യുഡിഎഫ് ഘടകകക്ഷിയായ ജെഎസ്എസ് പിളരാനുള്ള സാധ്യതയേറി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എഎന്‍ രാജന്‍ബാബുവിനെ തത്സ്ഥാനത്ത് നിന്ന് നീക്കാന്‍ പ്രസിഡന്റ് എ വി താമരാക്ഷന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതാണ് പിളര്‍പ്പിലേക്ക് നയിക്കുന്നത്.

എന്നാല്‍ പുറത്താക്കിയവരുടെ തമാശ മാത്രമാണ് യോഗമെന്നും പാര്‍ട്ടിയും പാര്‍ട്ടി ഭരണഘടനയും അറിയാതെയുള്ള പ്രചാരണത്തെ വിലകല്‍പ്പിക്കുന്നില്ലെന്നും രാജന്‍ബാബു പറഞ്ഞു. 16ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും രാജന്‍ബാബു പറഞ്ഞു.

സെക്രട്ടറിയായ ബാലരാമപുരം സുരേന്ദ്രനെയും ഭാരവാഹികളായ കെപി സുരേഷിനെയും വിനോദ് വയനാടിനെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള രാജന്‍ബാബുവിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇപ്പോഴത്തെ തര്‍ക്കം രൂപംകൊണ്ടത്. സംസ്ഥാന പ്രസിഡന്റിനോടു പോലും ആലോചിക്കാതെയുള്ള തീരുമാനമെന്നാണ് താമരാക്ഷന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോപണമുയര്‍ന്നത്.

ജനറല്‍ സെക്രട്ടറിയായ രാജന്‍ബാബു പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നില്ല. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ നിലപാടുകള്‍ കണക്കിലെടുത്ത് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജന്‍ബാബുവിനെ മാറ്റി നിര്‍ത്തി വിശദീകരണം തേടും. നവംബറിലെ സംസ്ഥാന സമ്മേളനം വരെ ജനറല്‍ സെക്രട്ടറിയായി ബാലരാമപുരം സുരേന്ദ്രനെ നിയമിക്കാനും യോഗം തീരുമാനിച്ചു.

എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ ജനറല്‍ സെക്രട്ടറിക്കല്ലാതെ ആര്‍ക്കും അധികാരമില്ലെന്ന് രാജന്‍ബാബു പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സെക്രട്ടറിക്കടക്കം നോട്ടീസ് നല്‍കിയാണ് ജനറല്‍ സെക്രട്ടറിക്കടക്കം നോട്ടീസ് നല്‍കിയാണ് ജനറല്‍ സെക്രട്ടറിയുടെ അധികാരപ്രകാരം നടപടിയെടുത്തത്. എറണാകുളത്ത് സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംസ്ഥാന സെന്റര്‍ യോഗം നടപടി അംഗീകരിക്കുകയും ചെയ്തിരുന്നുവെന്നും രാജന്‍ബാബു പറഞ്ഞു.

Content Highlights: JSS may split

dot image
To advertise here,contact us
dot image