സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായി; മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലം മാറ്റം

സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് ഇയാൾ

dot image

മലപ്പുറം: മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലം മാറ്റം. പഞ്ചായത്ത് സെക്രട്ടറി കെ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറിയായാണ് മാറ്റം. ജില്ലാ പഞ്ചായത്ത് അംഗം മുസ്ലീം ലീഗിലെ ടി പി ഹാരിസിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് കെ ബിജു.

ടി പി ഹാരിസ് ഇടനിലക്കാരനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി 25 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ വെച്ചും പരിസരത്തുവെച്ചുമാണ് പണം കൈപ്പറ്റിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ, വൈസ് പ്രസിഡൻ്റ് ഇസ്‌മായിൽ മുത്തേടം എന്നിവരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് പണം നഷ്‌ടമായവർ ആരോപിച്ചിരുന്നു.  ടി പി ഹാരിസ് ഒന്നാം പ്രതിയും സെക്രട്ടറി എസ് ബിജു രണ്ടാം പ്രതിയുമായാണ് കേസ്.

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിടി പി ഹാരിസ് ഇടനിലക്കാരനായി 200ലധികം പേരിൽ നിന്ന് ലാഭവിഹിതം വാഗ്ദാനം ചെയ്ത് 25 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ, വൈസ് പ്രസിഡൻ്റ് ഇസ്‌മായിൽ മുത്തേടം എന്നിവരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് പണം നഷ്‌ടമായവർ ആരോപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ വെച്ചും പരിസരത്തുവെച്ചുമാണ് പണം കൈപ്പറ്റിയത്. ടി പി ഹാരിസ് ഒന്നാം പ്രതിയും സെക്രട്ടറി എസ് ബിജു രണ്ടാം പ്രതിയുമായാണ് കേസ്.

Content Highlight; Malappuram District Panchayat Secretary transferred

dot image
To advertise here,contact us
dot image