
മുഖത്തെയും കവിളിലെയും കൊഴുപ്പ് പലരെ സംബന്ധിച്ചും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഡയറ്റും വർക്ക്ഔട്ടുമെല്ലാം ചെയ്തിട്ടും മുഖത്തെ കൊഴുപ്പ് ചിലർക്ക് പലപ്പോഴും വെല്ലുവിളിയായി നിലനിൽക്കാറുണ്ട്. എന്നാല്‍, വളരെ പെട്ടെന്ന് മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാം എന്നു കരുതിയാല്‍ അതത്ര എളുപ്പമല്ല.
എന്നാല്‍ സമഗ്രമായ ഒരു സമീപനത്തിലൂടെയും ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും മുഖത്തെ കൊഴുപ്പിനെ എരിച്ചുകളയാന്‍ സാധ്യമാണ്. അടുത്തിടെ അനുഷ്‌ക വ്യാസ് എന്ന യുവതി മുഖത്തെ കൊഴുപ്പ് കുറയ്ക്കാന്‍ താന്‍ പിന്തുടര്‍ന്ന ലളിതമായ കാര്യങ്ങളെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മെലിഞ്ഞതും മനോഹരവുമായ മുഖം നേടാന്‍ സഹായിച്ച ഭക്ഷണക്രമവും വ്യായാമവും അവര്‍ വീഡിയോയിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.
വായിലൂടെ ശ്വസിക്കുന്നതിലൂടെ മുഖഘടനയിൽ വലിയ മാറ്റങ്ങള് സംഭവിക്കും. വായിലൂടെ ശ്വസിക്കുന്നത് താടിയെല്ലിൽ നിരന്തരമായ സമ്മർദം ചെലുത്തുകയും ചെയ്യുന്നതാണ് മുഖഘടനയിൽ മാറ്റം വരുത്താൻ സഹായിക്കുന്നത്.
മുട്ടയുടെ വെള്ള
ഗ്രിൽ ചെയ്ത ചിക്കൻ ബ്രെസ്റ്റ് (കുറഞ്ഞത് 250-300 ഗ്രാം)
സാൽമൺ അല്ലെങ്കിൽ ട്യൂണ (ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നം. ഇത് ചർമ്മത്തെ കൂടുതൽ ഇറുകിയതാക്കുന്നു)
ചിക്കൻ കറി, മട്ടൻ കറി പോലുള്ളവയിൽ ഉയർന്ന അളവിൽ സോഡിയവും എണ്ണയും അടങ്ങിയിരിക്കാമെന്നതിനാൽ അവ ഒഴിവാക്കുക. ഗ്രിൽ ചെയ്ത മാംസം തിരഞ്ഞെടുക്കുക.
കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും പഞ്ചസാര തീർത്തും ഒഴിവാക്കുക
സലാഡുകൾ കൂടുതലായി കഴിക്കുക
ശുദ്ധീകരിച്ച മൈദ അല്ലെങ്കിൽ ഗോതമ്പ് എന്നിവയ്ക്കു പകരം ക്വിനോവ, ജാവർ, തിന തുടങ്ങിയ ധാന്യങ്ങൾ കഴിക്കുക
പാലുൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കുക
സ്പിനാച്, കാലെ, ബീറ്റ്റൂട്ട്, ബെറികൾ, ആപ്പിൾ തുടങ്ങിയ ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇവ നിങ്ങളെ കൂടുതൽ നേരം വയറു നിറയ്ക്കുകയും അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കൊഴുപ്പ് കുറഞ്ഞ പനീർ, ടോഫു, ചെറുപയർ, വേവിച്ച കടല തുടങ്ങിയ ലീൻ പ്രോട്ടീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.