ബഹ്റൈനിൽ അനധികൃതമായി വിദേശ തൊഴിലാളികളെ താമസിപ്പിച്ചു; 10 പേർ അറസ്റ്റിൽ

രണ്ട് മുതല്‍ മൂന്ന് മാസം വരെ തടവും പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്

dot image

ബഹ്‌റൈനില്‍ അനധികൃതമായി വിദേശ തൊഴിലാളികളെ താമസിപ്പിക്കുകയും ജോലി ചെയ്യിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് സ്വദേശികളും എട്ട് പ്രവാസികളും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് തടവും പിഴയും വിധിച്ച് ലോവര്‍ ക്രമിനല്‍ കോടതി. രണ്ട് മുതല്‍ മൂന്ന് മാസം വരെ തടവും പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

ബഹ്റൈൻ സ്വദേശികളായ ദമ്പതികള്‍ അഞ്ച് ഏഷ്യന്‍ സ്വദേശികളെ നിയമവിരുദ്ധമായി ജോലിക്ക് നിയോഗിച്ചതായി നാഷണാലിറ്റി പാസ്‌പോര്‍ട്ട് റെസിഡന്റ് അഫയേഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേണഷത്തിന് പിന്നാലെയാണ് പ്രതികളെ വിചാരണ കോടതിക്ക് കൈമാറുകായും ചെയ്തിരുന്നു. ബഹ്റൈനില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായുള്ള പരിശോധന ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ശക്തമായി തുടരുകയാണ്.

Content Highlights: Bahrain Court Jails 10 for Harboring Illegal Domestic Workers

dot image
To advertise here,contact us
dot image