'അമ്പട കാക്കേ'… തൃശ്ശൂരില്‍ സ്വര്‍ണ മാല കൊത്തിപ്പറന്ന കാക്കയെ എറിഞ്ഞ് വീഴ്ത്തി നാട്ടുകാര്‍

മൂന്നര പവന്റെ സ്വര്‍ണ മാലയാണ് കാക്ക തഞ്ചം നോക്കി തട്ടിയെടുത്തത്

dot image

തൃശ്ശൂര്‍: തൃശ്ശൂര്‍ മതിലകത്ത് മാല കൊത്തിക്കൊണ്ട് പൊയ കാക്കയെ പിറകെ ഓടി എറിഞ്ഞ് വീഴ്ത്തി. മതിലകം കുടുക്കവളവിലെ അംഗണ്‍വാടി ജീവനക്കാരിയുടെ സ്വര്‍ണ മാലയാണ് കാക്ക കൊത്തിക്കൊണ്ട് പോയത്. കുടുക്കവളവ് പതിമൂന്നാം വാര്‍ഡിലെ 77-ാം നമ്പര്‍ ശിശുഭവന്‍ അംഗണ്‍വാടി ജീവനക്കാരി ഷെര്‍ളി തോമസിന്റെ മൂന്നര പവന്റെ സ്വര്‍ണ മാലയാണ് അംഗണവാടിയുടെ കോണിപ്പടിയിലിരുന്ന കാക്ക തഞ്ചം നോക്കി തട്ടിയെടുത്തത്.

രാവിലെ അംഗണ്‍വാടി വൃത്തിയാക്കുമ്പോള്‍ മാല ചൂലില്‍ ഉടക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോണിപ്പടിയില്‍ മാല ഊരിവയ്ക്കുകയായിരുന്നു. മാലയ്‌ക്കൊപ്പം ഒരു ഭക്ഷണപ്പൊതിയും ഉണ്ടായിരുന്നു. ഭക്ഷണം കൊത്തിയെടുക്കാന്‍ വന്ന കാക്ക പക്ഷെ തിരികെ പറന്നത് സ്വര്‍ണ മാലയുമായി ആയിരുന്നു.

മാല കാക്ക കൊണ്ടു പോകുന്നത് കണ്ടതോടെ ഷേര്‍ളി ബഹളം വയ്ക്കുകയും ഇതുകേട്ട നാട്ടുകാര്‍ കാക്കയുടെ പിന്നാലെ ഓടുകയും ചെയ്തു. എന്നാല്‍, പുഞ്ചപ്പാടവും കാടും തോടും നിറഞ്ഞ പ്രദേശത്തേക്കായിരുന്നു കാക്ക മാലയും കൊണ്ട് പറന്നത്. എങ്കിലും തൊട്ടടുത്ത മരത്തില്‍ ഇരുന്നത് രക്ഷയായി. പിന്നാലെ ഓടിയ നാട്ടുകാരിലൊരാള്‍ കാക്കയെ ഉന്നം നോക്കി എറിഞ്ഞതോടെ, അതിന്റെ കൊക്കില്‍ നിന്നും മാല താഴേക്ക് വീണു.

Content Highlight; Locals throw down crow that took gold chain

dot image
To advertise here,contact us
dot image