
മരിച്ചു പോയ മനുഷ്യരെ പിന്നീട് എപ്പോഴെങ്കിലും ജീവനോടെ നേരില്‍ കണ്ടിട്ടുണ്ടോ…? ഇല്ലല്ലേ, എന്നാല്‍ നമ്മുടെ സുപ്രീം കോടതിയില്‍ ഇന്ന് അങ്ങനെയൊരു സംഭവം ഉണ്ടായി. ഭരണഘടനയുടെ കാവലാളായ സുപ്രീം കോടതിയില്‍ ഒരു വാദം നടക്കുകയായിരുന്നു. ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ടായിരുന്നു വാദം. ജസ്റ്റിസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയുമായിരുന്നു കേസ് പരിഗണിച്ച ജഡ്ജിമാര്‍. ബിഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐആര്‍ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് ഇരുവരും പരിഗണിച്ചത്. രാജ്യത്തെ ഞെട്ടിക്കുന്ന നാടകീയ സംഭവങ്ങളാണ് വാദത്തിനിടെ അരങ്ങേറിയത്. ഹര്‍ജിക്കാരില്‍ ഒരാളായ യോഗേന്ദ്ര യാദവ് മുന്നില്‍ നിര്‍ത്തിയ തെളിവുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സുപ്രീം കോടതിയെ പോലും ഞെട്ടിച്ചു.
'സര്‍ ദയവായി നിങ്ങള്‍ ഇവരെ കാണൂ. വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരില്ല. ഇവര്‍ മരിച്ചന്നൊണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ദയവായി അവരെ കാണുക. ഇവര്‍ മരിച്ചിട്ടില്ല. അവര്‍ ജീവിച്ചിരിപ്പുണ്ട്.' മരിച്ചെന്ന് പറഞ്ഞ് ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയ രണ്ട് പേരെയായിരുന്നു യോഗേന്ദ്ര യാദവ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. അദ്ദേഹം അവിടെ നിര്‍ത്തിയില്ല, തുടര്‍ന്നു.
'ലോകചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. 65 ലക്ഷം പേരുകള്‍ ഇല്ലാതാക്കി. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല. ഈ കണക്ക് ഒരു കോടി കടക്കുമെന്ന് ഉറപ്പാണ് യോഗേന്ദ്ര യാദവ് തന്റെ വാദങ്ങള്‍ ശക്തിയുക്തം കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചു.
വെറും നാടകം എന്ന് വിശേഷിപ്പിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി ഇതിനെ നേരിട്ടത്. എന്നാല്‍ കോടതി യോഗേന്ദ്ര യാദവിന്റെ കണ്ടെത്തലിനെ നന്ദി പൂര്‍വ്വം അടയാളപ്പെടുത്തി. 'അബദ്ധത്തില്‍ സംഭവിച്ച ഒരു പിഴവായിരിക്കാം. തിരുത്താം. പക്ഷേ നിങ്ങള്‍ ഉന്നയിച്ച പോയിന്റുകള്‍ നന്നായി ഉള്‍ക്കൊള്ളുന്നു എന്നായിരുന്നു ജഡ്ജിമാരില്‍ ഒരാളുടെ പ്രതികരണം.
രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യ അവകാശലംഘനങ്ങളുടെ വിവരങ്ങളാണ് ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചുരുളഴിയുന്നത്. രാജ്യത്തെ ഓരോ പൗരന്റെയും അടിസ്ഥാന ജനാധിപത്യാവകാശം അട്ടിമറിക്കപ്പെടുന്നു എന്ന ആശങ്കയാണ് ശക്തമാകുന്നത്. സുപ്രീം കോടതിയില്‍ ഇന്ന് നടന്ന സംഭവം ഈ ആശങ്കയ്ക്ക് അടിവരയിടുന്നുണ്ട്.
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ യാതൊരു കൂട്ടിച്ചേര്‍ക്കലും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ചു. ഒരു കൂട്ടിച്ചേര്‍ക്കല്‍ പോലും കണ്ടെത്തിയില്ല. ലോക ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധ പ്രക്രിയയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണ് എന്ന യോഗേന്ദ്ര യാദവിന്റെ സുപ്രീം കോടതിയിലെ വാദം അങ്ങനെ അ?വ?ഗണിക്കാന്‍ കഴിയുമോ
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ തുറന്ന് കാട്ടി രാഹുല്‍ ഗാന്ധി തുറന്ന് വിട്ട വോട്ട് ചോരി ആരോപണങ്ങളെ ആളികത്തിക്കുന്നതാണ് ഇപ്പോള്‍ അരങ്ങേറുന്ന സംഭവങ്ങള്‍. യോ?ഗേന്ദ്ര യാദവിന്റെ വെളിപ്പെടുത്തലുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും പ്രതിരോധത്തിലാക്കുന്നു എന്നതില്‍ തര്‍ക്കമില്ല.
Content Highlights- After Rahul Gandhi, Yogendra Yadav also defends the Election Commission