
ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കറിന്റെ വിവാഹം നിശ്ചയിച്ചുവന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുന്നവന്നത്. സാനിയ ചന്ദോക്കുമായാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചത്. ഇതോടെ സാനിയ ചന്ദോക്ക് ആരാണെന്ന തിരച്ചിലിലായിരുന്നു ആരാധകർ.
ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന പ്രമുഖ വ്യവസായ കുടുംബത്തിലെ പുതുതലമുറയിൽപ്പെട്ടയാളാണ് സാനിയ ചന്ദോക്ക്. മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ.
മുംബൈയിലെ പ്രമുഖ വ്യവസായികളായ ഘായി കുടുംബം ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുംബൈ മറൈൻ ഡ്രൈവിലെ ഇന്റർകോണ്ടിനന്റൽ ഹോട്ടൽ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്. പ്രമുഖ ഐസ് ക്രീം ബ്രാൻഡായ ബ്രൂക്‌ലിൻ ക്രീമറിയും ഘായി കുടുംബത്തിന്റേതു തന്നെയാണ്.
സാനിയയുടെ മുത്തച്ഛനായ രവി ഇക്ബാൽ ഘായി, മുംബൈ വ്യവസായ ലോകത്തെ ശക്തമായ സാന്നിധ്യമാണ്. ഘായി കുടുംബത്തിന്റെ ഉടസ്ഥതിലുള്ള വ്യവസായ ശൃംഖലയായ ഗ്രാവിസ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ ചെയർമാനുമാണ്.
Content Highlights- Who is Arjun Tendulkar's future bride, Sania Chandok, who is going to be Sachin's daughter-in-law