തലൈവർ രജനിയുടെ ആട്ടം എപ്പടി ? ആരാധകർ സംതൃപ്തരാണോ ? കൂലി ആദ്യ പ്രതികരണങ്ങൾ ഇതാ

സിനിമ മികച്ചതായിരുന്നെങ്കിലും ലോകേഷിൽ നിന്ന് പ്രതീക്ഷിച്ച പഞ്ച് നഷ്ടമായി എന്നും ആരാധകർ പറയുന്നുണ്ട്.

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. രജനികാന്ത് ആരാധകർ സിനിമയെ തിയേറ്ററിൽ കൊണ്ടാടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് എത്തുന്നത്.

സിനിമയുടെ ആദ്യ പകുതിയ്ക്ക് തന്നെ ഗംഭീര പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നത്. അനിരുദ്ധിന്റെ മ്യൂസിക്കിനും ലോകേഷിന്റെ സംവിധാനവും കയ്യടികൾ വാരി കൂട്ടുന്നുണ്ട്. സൗബിന്റെ അഭിനയവും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ചിത്രം ഒരു ആവറേജ് ആണെന്നും അഭിപ്രായം ഉണ്ട്. സിനിമ മികച്ചതായിരുന്നെങ്കിലും ലോകേഷിൽ നിന്ന് പ്രതീക്ഷിച്ച പഞ്ച് നഷ്ടമായി എന്നും ആരാധകർ പറയുന്നുണ്ട്. നാഗാർജുന, ഉപേന്ദ്ര എന്നിവർ മറ്റ് അഭിനേതാക്കളിൽ മികച്ചതായിരുന്നുവെന്നും അഭിപ്രായം ഉണ്ട്.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അഡ്വാൻസ് ബോക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് മികച്ച ഓപ്പണിങ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Here are the first reactions of the coolie movie

dot image
To advertise here,contact us
dot image