കൂലിയുടെ സ്ഥാനം എത്രാമത് ? അഡ്വാൻസ് ബുക്കിങ്ങിലൂടെ രജനി കേരളത്തിൽ നിന്ന് നേടിയത് എത്ര?

റിപ്പോർട്ടറുകൾ ശരിയാണെങ്കിൽ കേരളത്തിൽ സിനിമ മൂന്നാം സ്ഥാനത്താണ്.

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. സിനിമ കേരളത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ എട്ട് കോടിക്ക് മുകളിലാണ് നേടിയിരിക്കുന്നത്. ഇന്ന് തിയേറ്ററിൽ എത്തിയ സിനിമയുടെ ഫൈനൽ പ്രീ സെയിൽ റിപ്പോർട്ടുകളാണ് ഇത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

റിപ്പോർട്ടറുകൾ ശരിയാണെങ്കിൽ കേരളത്തിൽ സിനിമ മൂന്നാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് എമ്പുരാൻ ആണ്. രണ്ടാം സ്ഥാനം വിജയ് ചിത്രം ലിയോയും ആണ്. 12 കോടിയ്ക്ക് മുകളിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയ എമ്പുരാൻ ഓപ്പണിങ് ദിവസം 14 കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ നേടിയതായാണ് റിപ്പോർട്ടുകൾ. ലിയോ 9.50 കോടിയായിരുന്നു അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയതെങ്കിൽ 12 ഫസ്റ്റ് ഡേ കേരളത്തിൽ നിന്ന് സ്വന്തമാക്കിയിരുന്നു. കൂലിയും കേരളത്തിൽ മികച്ച ഓപ്പണിങ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights:  How much did Rajini earn from Kerala through advance bookings?

dot image
To advertise here,contact us
dot image