ഇംഗ്ലീഷ് ടെസ്റ്റ് കഠിനം; ലോകകപ്പിലെ എല്ലാ കളിയും തോറ്റു മടങ്ങി പാനമ

ഹാരി കെയ്‌നും ജൂഡ് ബെല്ലിങ്ഹാമും നേടിയ ഗോളുകളാണ് ത്രീ ലയണ്‍സിന് വിജയമൊരുക്കിയത്

ഇംഗ്ലീഷ് ടെസ്റ്റ് കഠിനം; ലോകകപ്പിലെ എല്ലാ കളിയും തോറ്റു മടങ്ങി പാനമ
dot image

ജയിക്കാനുറച്ചായിരുന്നു ഇംഗ്ലണ്ട് എത്തിയത്. അത് കളിക്കളത്തിലും പ്രകടമായിരുന്നു. ആധികാരിക ജയത്തോടെ ഗ്രൂപ്പ് എലില്‍ നിന്ന് ജേതാക്കളായി നോക്കൗട്ടിലെത്തി ഇംഗ്ലണ്ട്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യപകുതിയില്‍ പാനമ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയെങ്കിലും രണ്ടാം പകുതിയില്‍ അവര്‍ പാടേ തകര്‍ന്നു. 62-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമും 67-ാം മിനിറ്റില്‍ ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിന് വേണ്ടി സ്‌കോര്‍ ചെയ്തത്.

പാനമയ്‌ക്കെതിരെ ഗോള്‍ നേടിയതോടെ ഇംഗ്ലണ്ടിനുവേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോളടിക്കുന്ന താരമായി അദ്ദേഹം റെക്കോഡിട്ടു. ഇത് പതിനൊന്നാമത്തെ ഗോളാണ് അദ്ദേഹം ലോകകപ്പില്‍ നേടുന്നത്. ഗാരി ലിനേകറുടെ റെക്കോഡാണ് മറികടന്നത്. അദ്ദേഹം പത്തുഗോളാണ് നേടിയിരുന്നത്.

പാനമയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യാവസാനം വരെ ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു ഗ്രൗണ്ടില്‍. തുടരെ ഷോട്ടുകളുമായി അവര്‍ പാനമയെ വിറപ്പിച്ചു. പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തിട്ടും രക്ഷയുണ്ടായില്ല. ഇംഗ്ലീഷ് മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ അതെല്ലാം നിശ്പ്രഭമായി. ഹാരി കെയ്‌നും മാര്‍ക്കസ് റാഷ്‌ഫോഡും ബുകായോ സാക്കയും ജൂഡ് ബെല്ലിങ്ഹാമും ജോര്‍ദാന്‍ പിക്‌ഫോഡുമെല്ലാം കളംനിറഞ്ഞതോടെ ഇംഗ്ലീഷ് നിര കരുത്താര്‍ജിച്ചു. ഇതോടെ പാനമ തീര്‍ത്തും ദുര്‍ബലപ്പെട്ടു. ഈ ലോകകപ്പില്‍ കളിച്ച എല്ലാ മത്സരവും തോറ്റാണ് പാനമ നാട്ടിലേക്ക് മടങ്ങുന്നത്.

content highlights: English test proves tough; Panama exits World Cup after losing all matches

dot image
To advertise here,contact us
dot image