

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ടി 20 ക്രിക്കറ്റ് സംഘത്തെ തോല്‍പ്പിച്ച പുരുഷ താരങ്ങളുടെ പാത പിന്‍പറ്റി വനിതാതാരങ്ങളും. ടി20 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അയര്‍ലന്‍ഡിന് മികച്ച ജയം. വെസ്റ്റ് ഇന്‍ഡീസിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ചു. 11 പന്തുകള്‍ ശേഷിക്കെയാണ് നേട്ടം.
ആദ്യം ബാറ്റുചെയ്ത് വിന്‍ഡീസ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. 18.1 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്‍ഡ് വിന്‍ഡീസ് ഉയര്‍ത്തിയ ലക്ഷ്യം മറികടന്നു. ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇതാദ്യമായാണ് അയര്‍ലന്‍ഡ് ജയിക്കുന്നത്.
അര്‍ധ സെഞ്ചുറി നേടിയ ഒര്‍ല പ്രെന്‍ഡര്‍ഗാസ്റ്റാണ് (63) വിജയശില്‍പി. അമി ഹണ്ടര്‍ (28) മികച്ച പോരാട്ടം നടത്തി. ബൗളര്‍മാരുടെ മികവും ടീമിനെ തുണച്ചു. ഗ്രൂപ്പ് രണ്ടിലുള്ള അയര്‍ലന്‍ഡിന്റെ ആദ്യ വിജയമാണിത്. ആദ്യത്തെ നാലുമത്സരവും തോറ്റിരുന്നു. സ്‌കോട്‌ലന്‍ഡ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ശ്രീലങ്ക എന്നിവരോടാണ് തോറ്റിരുന്നത്.
പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ കഴിഞ്ഞദിവസം അയര്‍ലന്‍ഡിനോട് 34 റണ്‍സിന് തോറ്റിരുന്നു. സഞ്ജു സാംസണും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും തിലക് വര്‍മയുമുള്‍പ്പടെ എല്ലാവരും നിരാശപ്പെടുത്തിയ മത്സരത്തിലാണ് ഇന്ത്യ തോറ്റത്. രണ്ടാം ടി20 മത്സരം ഇന്ന് നടക്കും. വൈകീട്ട് ആറിനാണ് മത്സരം.
content highlights: Not just the men, the women are strong too!; Ireland clinches their first win in the T20 World Cup