മെസ്സിക്കെതിരെ കളിക്കുക എന്നത് സ്വപ്‌ന നേട്ടം; നോക്കൗട്ടിലേക്ക് പ്രതീക്ഷയോടെ കേപ് വെര്‍ദെ

നിലവിലെ ജേതാക്കളായ കേപ് വെര്‍ദെയ്ക്ക് നോക്കൗട്ടില്‍ അര്‍ജന്റീനയാണ് എതിരാളി

മെസ്സിക്കെതിരെ കളിക്കുക എന്നത് സ്വപ്‌ന നേട്ടം; നോക്കൗട്ടിലേക്ക് പ്രതീക്ഷയോടെ കേപ് വെര്‍ദെ
dot image

ഫുട്‌ബോള്‍ ലോകകപ്പില്‍ റൗണ്ട് 32-വിലേക്ക് യോഗ്യത നേടിയതിന്റെ ആഹ്ലാദത്തിലാണ് അരങ്ങേറ്റക്കാരായ കേപ് വെര്‍ദെ. എല്ലാ മത്സരങ്ങളും സമനില നേടിയാണ് ഗ്രൂപ്പ് എച്ചില്‍ നിന്ന് കേപ് വെര്‍ദെ നോക്കൗട്ടിലെത്തിയത്. സ്‌പെയിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് കന്നി ലോകകപ്പിനെത്തിയ കേപ് വെര്‍ദെ. സ്‌പെയിന്‍, യുറഗ്വായ്, സൗദി അറേബ്യ എന്നിവരെയാണ് സമനിലയില്‍ തളച്ചത്.

അതേസമയം, തങ്ങളുടെ അഭിമാന നേട്ടത്തില്‍ സന്തോഷത്തിലാണ് കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ 40-കാരനായ വൊസീന്യ. 'ഇത് ഞങ്ങള്‍ സ്വപ്‌നം കണ്ടതല്ല. മത്സരങ്ങള്‍ ഗുണനിലവാരത്തോടെയാണ് മുന്നേറുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒരുമത്സരവും ജയിക്കില്ലെന്നും തോല്‍ക്കുമെന്നും കരുതിയിരിക്കും പലരും. എന്നാല്‍ ഞങ്ങള്‍ക്ക് മികച്ച ടീമുണ്ട്, മികച്ച കളിക്കാരുണ്ട്. അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത് സന്തോഷകരമാണ്. അര്‍ജന്റീനയെ നേരിടുന്നത് മികച്ച അനുഭവമായിരിക്കും. ലയണല്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും എതിരെ കളിക്കുക എന്നത് ഏതൊരു ഫുട്‌ബോളറുടെയും സ്വപ്‌നമാണ്..' -വൊസീന്യ പറഞ്ഞു.

'സമനിലയ്ക്കുവേണ്ടിയല്ല ഞങ്ങള്‍ കളിച്ചത്. ജയിക്കാനുറച്ചാണ് കളിച്ചതെല്ലാം. ഗോള്‍നേടാന്‍ പരമാവധി ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ, സാധിച്ചില്ല' -വൊസീന്യ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ പോരാളികളാണ്. കൊച്ചുകുട്ടികള്‍ക്ക് ഇത് മാതൃകയാണ്…'- അദ്ദേഹം പറഞ്ഞു.

content highlights: Playing against Messi is a dream achievement; Cape Verde looks forward to the knockouts with hope

dot image
To advertise here,contact us
dot image