

സിനിമാമോഹികളായവര്‍ക്ക് വെള്ളിത്തിരയിലേക്ക് കാലെടുത്തു വയ്ക്കാന്‍ ഇതാ ഒരു സുവര്‍ണാവസരം ഒരുക്കി മമ്മൂട്ടി കമ്പനി. നായിക ആകാന്‍ താല്പര്യമുള്ള 30തിനും 35 വയസിനും ഇടയില്‍ താല്പര്യമുള്ള യുവതികളുടെ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷന്‍സില്‍ വരാനിരിക്കുന്നത്.
അപേക്ഷകള്‍ അയക്കുന്നവര്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക
തമിഴിലും മലയാളത്തിലും പ്രാവീണ്യമുള്ളവരായിരിക്കണം അപേക്ഷകര്‍. 30 മുതല്‍ 35 വയസുവരെ പ്രായമുള്ളവര്‍ക്കാണ് അവസരം. ജൂലൈ 31നകം അപേക്ഷകള്‍ അയക്കണം. ഒരു ഫുള്‍ സൈസേ ഫോട്ടോ, ബയോഡാറ്റാ, സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പെര്‍ഫോമന്‍സ് വീഡിയോ എന്നിവ അയയ്ക്കണം.

മമ്മൂട്ടി കമ്പനിയൂടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പദയാത്രയുടെ സെന്‍സറിംഗ് കഴിഞ്ഞു. അനന്തരം, മതിലുകള്‍, വിധേയന്‍ എന്നീ വിഖ്യാത ചിത്രങ്ങള്‍ക്ക് ശേഷം ആണ് വിശ്വപ്രസിദ്ധ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മഹാനടന്‍ മമ്മൂട്ടിയും ഒന്നിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന് U/A 13+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. 1 മണിക്കൂര്‍ 53 മിനിറ്റ് 33 സെക്കന്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
Content Highlights: This is the opportunity to enter the film industry through Mammootty Company. Mammootty Company is looking for heroines