

മലയാളി താരത്തിന്റെ 22 വര്‍ഷം പഴക്കമുള്ള റെക്കോഡ് ഒടുവില്‍ തിരുത്തിക്കുറിച്ച് മറ്റൊരു മലയാളി അത്‌ലറ്റ്. ലോങ്ജമ്പില്‍ ദേശീയ റെക്കോഡ് കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശി ആന്‍സി സോജന്‍. ഭുവനേശ്വറില്‍ നടന്ന ദേശീയ അന്തര്‍സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇതിഹാസ താരം അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് മറികടന്നത്.
25-കാരിയായ ആന്‍സി സോജന്‍, 6.88 മീറ്റര്‍ ചാടിയാണ് റെക്കോഡിട്ടത്. 2004 ഏഥന്‍സ് ഒളിമ്പിക്‌സില്‍ അഞ്ചു ബോബി ജോര്‍ജ് കുറിച്ച 6.83 മീറ്റര്‍ റെക്കോഡാണ് ആന്‍സി തിരുത്തിക്കുറിച്ചത്.
What just happened???????? 🤯🤩
— The Khel India (@TheKhelIndia) June 27, 2026
Ancy Sojan broke the 22 year old National Record with 6.88m Jump in Women's Long Jump
That's so crazyyyyyy! 🔥🔥🔥🔥🔥🔥 pic.twitter.com/m8HfqJn9Wb
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് തൃശ്ശൂര്‍ സ്വദേശിയായ ആന്‍സി സോജന്‍.
മത്സരത്തിന്റെ തുടക്കം മുതല്‍ക്കേ മികച്ച ഫോമിലായിരുന്നു ആന്‍സി സോജന്‍. ആദ്യശ്രമത്തില്‍ 6.73 മീറ്റര്‍ ചാടി മികച്ച തുടക്കംകുറിച്ചു. പിന്നീട് അഞ്ചാം ശ്രമത്തിലാണ് ആന്‍സി 6.88 മീറ്റര്‍ എന്ന ചരിത്ര ദൂരത്തേക്ക് കുതിച്ചത്. അവസാന ശ്രമത്തില്‍ 6.69 മീറ്റര്‍ ദൂരത്തോടെയാണ് ആന്‍സി മത്സരം അവസാനിപ്പിച്ചത്. തകര്‍പ്പന്‍ പ്രകടനത്തോടെ ഏഷ്യന്‍ ഗെയിംസിനും ആന്‍സി യോഗ്യത നേടി.
content highlights: Ancy Sojan breaks Anju Bobby George's record; History created in Bhubaneswar