

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് (AI) പ്രണയം തോന്നുകയോ? അതിനത് മനുഷ്യനല്ലല്ലോ? അതിന് ഹൃദയമില്ലല്ലോ, വികാരവിചാരങ്ങളില്ലല്ലോ എന്നൊക്കെയാവാം പലരുടെയും മനസില്‍ക്കൂടി കടന്നുപോകുന്ന ചിന്ത. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് വൈകാരിക ബന്ധങ്ങള്‍ സ്ഥാപിക്കുക AI ചാറ്റ്‌ബോട്ടുകളെ വിവാഹം കഴിക്കുക തുടങ്ങിയ വാര്‍ത്തകളൊക്കെ ഇതിനോടകം നാം കേട്ടുകഴിഞ്ഞു.

ഈയടുത്ത് നടത്തിയ ഒരു സര്‍വേയിലെ ഫലം ഞെട്ടിക്കുന്നതാണ്. 46 ശതമാനം ഇന്ത്യക്കാരും പറയുന്നത് കൃത്രിമബുദ്ധിയുമായുളള അടുപ്പം പോണ്‍ സൈറ്റിനോടെന്നപോലെ ആസക്തി തോന്നിപ്പിക്കുന്നുവെന്നാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 1,500 ആളുകളില്‍ നടത്തിയ ഗ്ലീഡന്‍-ഐപിഎസ്ഒഎസ് സര്‍വ്വേയില്‍നിന്നാണ് ഈ കണ്ടെത്തല്‍. ആധുനിക ഇന്ത്യന്‍ ബന്ധങ്ങളില്‍ ഡേറ്റിംഗ്,വൈകാരിക ബന്ധം, വിശ്വാസം എന്നിവയിലെല്ലാം AI എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുന്നു എന്ന് കണ്ടെത്തി.
സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് AI ഒരു ഡിജിറ്റല്‍ അസിസ്റ്റന്റ് മാത്രമല്ല എന്നാണ്. അതായത് വൈകാരികമോ ലൈംഗികമോ ആയ ഇടപെടലുകള്‍ക്കായി AI ഉപയോഗിക്കുന്നത് പോണോഗ്രഫിക്ക് സമാനമായ ആസക്തി ആളുകളില്‍ ഉളവാക്കുന്നതായി 46 ശതമാനം ആളുകള്‍ പറഞ്ഞു. കൂടാതെ വ്യക്തി ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ AI ഉപയോഗിക്കുന്നുവെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ഏകദേശം 63 % പേര്‍ തങ്ങളുടെ ഡേറ്റിംഗ് ഇടപെടല്‍ മെച്ചപ്പെടുത്താനുള്ള വഴികള്‍ക്കായി AI ഉപയോഗിച്ചതായി പറഞ്ഞു. 60 % ആളുകള്‍ ലൈംഗികതയെക്കുറിച്ചുള്ള അറിവുകള്‍ക്കായും, പങ്കാളിയുമായുള്ള ബന്ധത്തിലെ വെല്ലുവിളികള്‍ പരിഹരിക്കാനുമായി AI ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.

AI യെ ഒരു ആശ്വാസ സ്രോതസോ പ്രണയബന്ധമോ ആയി കാണുമ്പോള്‍ അത് യഥാര്‍ഥ ബന്ധങ്ങളെ മോശമായി സ്വാധീനിക്കാന്‍ തുടങ്ങുന്നു. യഥാര്‍ഥബോധമില്ലാത്ത പ്രതീക്ഷകള്‍ , സാമൂഹിക പ്രശ്‌നങ്ങള്‍,മനുഷ്യരുമായുള്ള ആശയവിനിമയത്തിലെ കുറവ് എന്നിവയൊക്കെ ഇതിലെ അപകട സാധ്യതകളാണ്.

സര്‍വ്വേയിലെ മറ്റൊരു കണ്ടെത്തല്‍ 49 ശതമാനം ആളുകള്‍ സെലിബ്രിറ്റികളും മറ്റുമായി ഉള്‍പ്പെടുത്തി ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ നിര്‍മ്മിച്ചു എന്നതാണ്. ഇതെല്ലാം അപകടം ക്ഷണിച്ചുവരുത്തുന്ന കാര്യങ്ങളാണ്. സര്‍വ്വേ നടത്തിയ ഗ്ലീഡന്‍ ഇന്ത്യയുടെ മാനേജര്‍ സിബില്‍ ഷിഡെല്‍ പറയുന്നത് AI ഒരു ഉപകരണത്തിനപ്പുറം ആളുകള്‍ക്ക് സഹായം തേടാനും ഫാന്റസി സൃഷ്ടിക്കാനും ആശ്വാസം കണ്ടെത്താനും കഴിയുന്ന ഒരു സ്ഥലമായി മാറുമ്പോള്‍ ഒരു വൈകാരിക ആകര്‍ഷണവും ഉണ്ടാകുന്നു. AI നമ്മുടെ ബന്ധങ്ങളെ മാറ്റുമോ എന്നതല്ല ചോദ്യം, മറിച്ച് അത് ഏത് രീതിയില്‍ മാറ്റും, എത്രത്തോളം ബാധിക്കും എന്നതാണ് ആശങ്കയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights :46 percent of Indians say that their closeness to artificial intelligence is as addictive as porn sites.