ഹൃദയാഘാതം; നാദാപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

ഒരു വർഷം മുമ്പാണ് മുഹമ്മദ് ജോലി ആവശ്യങ്ങൾക്കായി ബഹ്റൈനിലെത്തിയത്

ഹൃദയാഘാതം; നാദാപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
dot image

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. നാദാപുരം സ്വദേശി മുഹമ്മദ് മൊട്ടേമ്മൽ (40) ആണ് അന്തരിച്ചത്. ഉച്ചമയക്കത്തിനായി മുറിയിലേക്ക് പോയ ഇദ്ദേഹത്തിന് ഇതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഒരു വർഷം മുമ്പാണ് മുഹമ്മദ് ജോലി ആവശ്യങ്ങൾക്കായി ബഹ്റൈനിലെത്തിയത്. പ്രവാസ ലോകത്ത് വെച്ചുണ്ടായ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

Also Read:

നിയമപരമായ തുടര്‍നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Content Highlights: A native of Nadapuram, Kerala, has reportedly passes away in Bahrain following a heart attack. Further details about the deceased and arrangements for repatriation need confirmation.

dot image
To advertise here,contact us
dot image