

ചാറ്റ്ജിപിടിയോട് സംസാരിക്കാത്ത ആളുകള്‍ ഉണ്ടാവില്ല. എന്തിനും ഏതിനും ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നത് നിത്യജീവിതത്തിലെ ഒരു സാധാരണ കാര്യംതന്നെയായി മാറിക്കഴിഞ്ഞു. എന്തെങ്കിലും അറിവുകള്‍ക്കായോ വ്യക്തിപരമായ കാര്യങ്ങള്‍ക്കായോ ചാറ്റ്ജിപിടിയോട് ചോദിച്ച് വിവരങ്ങള്‍ ശേഖരിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ നല്‍കിയ വിവരങ്ങളും ചോദിച്ച ചോദിച്ച ചോദ്യങ്ങളും ചാറ്റ്ജിപിടി എന്താണ് ചെയ്യുന്നത്.? അത് സൂക്ഷിച്ച് വയ്ക്കാറുണ്ടോ? ഉണ്ടെങ്കില്‍ അത് പിന്നീട് നിങ്ങള്‍ക്ക് എന്തെങ്കിലും ദോഷം ഉണ്ടാക്കുമോ?

ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ച് അറിഞ്ഞിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അതില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതുകൊണ്ട്. ചാറ്റ്ജിപിടിയും മറ്റ് ചാറ്റ്‌ബോട്ടുകളുമായും പങ്കുവയ്ക്കുന്ന ഡാറ്റകളിലെ സുരക്ഷാപ്രശ്‌നങ്ങളെക്കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ചാറ്റ്ജിപിടിയോട് നിങ്ങള്‍ ചോദിക്കുന്ന എല്ലാ പ്രാംപ്റ്റുകളും ചോദ്യങ്ങളും ഉള്‍പ്പെടെ നിങ്ങളുടെ ധാരാളം ഡാറ്റ ChatGPT സംരക്ഷിക്കുന്നുണ്ട്. ഈ ഡാറ്റകളെല്ലാം ഭാവിയില്‍ എഐ മൊഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

നിങ്ങള്‍ ChatGPT യുമായി നടത്തുന്ന ഓരോ സംഭാഷണങ്ങളും നല്‍കുന്ന വിവരങ്ങളും ഉടനടി ഡിലീറ്റ് ചെയ്യാത്തപക്ഷം അത് ഓപ്പണ്‍ എഐ സെര്‍വറുകളില്‍ നിശ്ചിത കാലത്തേക്ക് സ്‌റ്റോര്‍ ചെയ്യപ്പെടുന്നു. ഇത് എന്നന്നേക്കുമായി നീക്കം ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോഗപ്പെടുത്തിയാലും 30 ദിവസം ആ രേഖകള്‍ സെര്‍വറില്‍ത്തന്നെ കിടക്കും. സ്റ്റാന്‍ഡേര്‍ഡ് ചാറ്റില്‍ സ്ഥിരമായി ഡിലീറ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് 30 ദിവസം സമയപരിധി ചാറ്റ്ജിപിടി നിശ്ചയിക്കാറുണ്ട്. ഓപ്പണ്‍ മോഡലാണെങ്കില്‍ 90 ദിവസവും. എന്നാല്‍ ഇത്ര ദിവസങ്ങള്‍ക്ക് ശേഷം വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടാലും ചില വിവരങ്ങള്‍ നീക്കം ചെയ്യപ്പെടാറില്ല എന്നതാണ് വാസ്തവം.

Content Highlights :What happens to the data shared with ChatGPT afterwards? Is it safe?