ഇന്‍സ്റ്റഗ്രാം റീലുകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കാന്‍ പുത്തന്‍ ഫീച്ചര്‍; കാത്തിരുന്ന അപ്‌ഡേറ്റ് ഇങ്ങനെ

ഇന്‍സ്റ്റഗ്രാം റീലുകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കായി പുതിയൊരു അപ്‌ഡേഷന്‍

ഇന്‍സ്റ്റഗ്രാം റീലുകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കാന്‍ പുത്തന്‍ ഫീച്ചര്‍; കാത്തിരുന്ന അപ്‌ഡേറ്റ് ഇങ്ങനെ
dot image

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ കാണാനും ഷെയർ ചെയ്യാനും ഇഷ്ടമുള്ളവരാണ് ഏറെയും. ഇഷ്ടമുള്ള ഒരു വീഡിയോ അപ്പ്‌ലോഡ് ചെയ്യണമെങ്കില്‍ അത് ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന കാലതാമസമാണ് ഏറ്റവും വലിയ തലവേദന. അപ്പോഴാണ് മെറ്റ കുറച്ച് കാലം മുമ്പ് ആഡ് വാട്‌സ്ആപ്പ് സ്റ്റാറ്റസ് എന്നൊരു ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്ക് താഴെയായി അവതരിപ്പിച്ചത്. എന്നാലും മുഴുവന്‍ വീഡിയോയും ഇങ്ങനെ കിട്ടാതെ പോകുന്നതിന്റെ ഒരു സങ്കടം പലരും പറയാറുണ്ടായിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കായി പുതിയൊരു അപ്‌ഡേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മെറ്റയുടെ സ്വന്തം വാട്‌സ്ആപ്പ്. എല്ലാ തവണത്തെയും പോലെ ജനപ്രിയമായ അപ്‌ഡേറ്റുമായാണ് വാട്‌സ്ആപ്പിന്റെ എന്‍ട്രി. നിങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ കാണുന്ന ആ മനോഹരമായ റീല്‍ സ്റ്റാറ്റസാക്കാന്‍ ഇനി ഈ പറയുന്ന സ്റ്റെപ്പുകള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി

Also Read:

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീലിന് താഴെയായുള്ള സെന്‍ഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പിന്നാലെ വരുന്ന കോപ്പി ലിങ്ക് ബട്ടനില്‍ നിന്നും ലിങ്ക് കോപ്പി ചെയ്ത ശേഷം നേരെ വാട്‌സ്ആപ്പിലെത്തുക. ഇവിടെ ഒപ്‌ഡേറ്റ് ഓപ്ഷനിലെ ടെക്സ്റ്റ്/ പെന്‍സില്‍ ഓപ്ഷനില്‍ കയറി, കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയ്ത്, രണ്ട് സെക്കന്‍ഡ് വെയ്റ്റ് ചെയ്താല്‍, നിങ്ങള്‍ തെരഞ്ഞടുത്ത് റീലിന്റെ പ്രിവ്യു അവിടെ കാണാം. ശേഷം ക്യാപ്ഷന്‍ നല്‍കി അത് സെന്‍ഡ് ആക്കിയാല്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസായി. മറ്റ് സ്റ്റാറ്റസുകള്‍ പോലെ ഇവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പങ്കുവയ്ക്കാനും കഴിയും.

Also Read:

നാളുകളായി സ്റ്റാറ്റസ് പ്രേമികള്‍ കാത്തിരുന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. അപ്‌ഡേറ്റ് വിവരം പുറത്ത് വന്നതോടെ ടെക്ക് പ്രേമികളെല്ലാം ഇതിന്റെ വീഡിയോകളുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇതിന് പുറമേ, വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞ് അപ്രത്യക്ഷമായാലും അവ ആര്‍ക്കൈവ് ചെയ്യാനുള്ള ഓപ്ഷനും വാട്‌സ്ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. സെറ്റിങ്‌സില്‍ ചെന്ന് സ്റ്റോറേജ് ആന്‍ഡ് ഡേറ്റയില്‍ ക്ലിക്ക് ചെയ്ത് താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ സ്റ്റാറ്റസ് ആര്‍ക്കൈവ് ഓപ്ഷന്‍ കാണാം. ഇത് എനേബിള്‍ ആക്കിയാല്‍, സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത് 24 മണിക്കൂറിന് ശേഷം അവ ഓട്ടോമെറ്റിക്കലി സേവ് ആകും. പുത്തന്‍ അപ്‌ഡേറ്റായത് കൊണ്ട് തന്നെ പലരുടെയും ഫോണില്‍ ഈ ഫീച്ചര്‍ ആക്ടീവായി തുടങ്ങിയിട്ടേയുള്ളു. പുത്തന്‍ ഫീച്ചറുകള്‍ കൃത്യമായി ലഭിക്കാന്‍ വാട്‌സ്ആപ്പ് സമയാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കരുത്.

Content Highlights: WhatsApp is rolling out a new feature that lets users access and share Instagram Reels in Status

dot image
To advertise here,contact us
dot image