ഉർവശിക്കൊപ്പം അഭിനയിക്കാൻ പേടിയാണ്, ഫ്രെയിമിൽ ഒപ്പമുണ്ടെങ്കിൽ നമ്മളെ വിഴുങ്ങി കളയും; ഖുശ്‌ബു

'അഭിനയിക്കാൻ ഉർവശി കൂടെയുണ്ടെങ്കിൽ സ്‌ക്രീനിൽ അവരുടെ പ്രെസെൻസ് മാത്രമേ കാണാനാകൂ'; ഖുശ്‌ബു

ഉർവശിക്കൊപ്പം അഭിനയിക്കാൻ പേടിയാണ്, ഫ്രെയിമിൽ ഒപ്പമുണ്ടെങ്കിൽ നമ്മളെ വിഴുങ്ങി കളയും; ഖുശ്‌ബു
dot image

ഉർവശിക്കൊപ്പം ഒരേ ഫ്രെയിമിൽ അഭിനയിക്കുമ്പോൾ തനിക്ക് ഇപ്പോഴും പേടിയുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഖുശ്‌ബു. വർഷങ്ങളായി സിനിമയിലുണ്ടെങ്കിലും ഉർവശിയുടെ ഒപ്പമുള്ള രംഗങ്ങളിൽ അഭിനയിക്കുമ്പോൾ അവരുടെ പ്രകടനം കാരണം നമ്മൾ ഫ്രെയിമിൽ എവിടെയാണെന്ന് തിരയേണ്ടി വരുമെന്നും, അത്രയും അസാധ്യ പ്രതിഭയാണ് അവരെന്നും ഖുശ്‌ബു പ്രശംസിച്ചു. മൂക്കുത്തി അമ്മൻ 2 സിനിമയുടെ പ്രീ റിലീസ് പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read:

'ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അഭിനയിക്കുമ്പോൾ ആര് മുന്നിൽ വന്നു നിന്നാലും ഞാൻ പേടിക്കാറില്ല. പക്ഷേ, ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോൾ ഞാൻ പേടിച്ചിട്ടുണ്ടെങ്കിൽ അത് ഉർവശിയുടെ മുന്നിൽ മാത്രമാണ്. ചിലർ അഭിനയിക്കുമ്പോൾ നമ്മൾ ഒരേ ഫ്രെയിമിലാണെങ്കിൽ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാൽ ഉർവശി അങ്ങനെയല്ല. നമ്മളെ കണ്ടപാടെ വിഴുങ്ങിയിട്ട് പോകും. പിന്നെ നമ്മൾ ഉർവശി ഒന്നിച്ചുള്ള ഫ്രെമിൽ എവിടെയാണെന്ന് തിരയേണ്ടിവരും. ഈ സിനിമയിൽ നമ്മളും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, നമ്മൾ എവിടെയെന്ന് നോക്കേണ്ടിവരും. അഭിനയിക്കാൻ ഉർവശി കൂടെ ഉണ്ടെങ്കിൽ അവരുടെ പ്രെസെൻസ് മാത്രമേ സ്‌ക്രീനിൽ നമുക്ക് കാണാൻ സാധിക്കുകയൊള്ളു.

ഒരു ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് പോകും. അങ്ങനെയുള്ള അത്ഭുതമായി അഭിനയിക്കുന്ന നടിയാണ് അവർ. അസാധ്യ നടിയാണ് അവർ. അവൾ എന്നെ കുബു സ്വാമി എന്ന് വിളിക്കും. ഞാൻ അവളെ പൊടി എന്നാണ് വിളിക്കുക. അതാണ് അവളുടെ ചെല്ലപ്പേര്. അത്രയും വർഷമായിട്ടുള്ള സൗഹൃദമാണ് ഞങ്ങളുടേത്. പൊടി അന്ന് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെത്തന്നെയാണ്. ഒരു മാറ്റവുമില്ല', ഖുശ്‌ബു പറഞ്ഞു.

Also Read:

സിനിമയിലും രാഷ്ട്രീയത്തിലുമുൾപ്പെടെ ചുറ്റുമുള്ള വിഷയങ്ങളെക്കുറിചെല്ലാം ഉർവശിക്ക് നല്ല ധാരണയുണ്ടെന്നും ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയയാണ് അവരെന്നും ഖുശ്‌ബു പറഞ്ഞു.‘കമൽ സാർ അവരെ എൻസൈക്ലോപീഡിയ ഓഫ് സിനിമ എന്നാണ് വിളിക്കുന്നത്. എന്നാൽ ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയ എന്ന് പറയുകയാണെങ്കിൽ അത് ഉർവശിയാണ്. കാരണം സിനിമ ആയാലും പൊളിറ്റിക്സ് ആയാലും അഭിനയം ആയാലും അങ്ങനെ എല്ലാത്തിനെ കുറിച്ചും അവൾക്ക് നല്ല ധാരണയുണ്ട്,’ ഖുശ്‌ബു പറഞ്ഞു.

Content Highlights:  Actress Khushbu reveals that she still feels nervous when acting alongside Urvashi. Her statement highlights her admiration for the veteran actress and their experience working together.

dot image
To advertise here,contact us
dot image