എന്നാലും ഇതെങ്ങനെ !? സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകൾക്ക് തൊട്ടടുത്താണ് നിലവിൽ സ്വർണവിലയുള്ളത്

എന്നാലും ഇതെങ്ങനെ !? സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
dot image

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല കഴിഞ്ഞ ദിവസത്തെ വിലയായ 13,195 രൂപയിലാണ് ഒരു ഗ്രാം സ്വർണം വ്യാപാരം നടക്കുന്നത്. പവനും കഴിഞ്ഞ ദിവസത്തെ അതേ വിലയായ 1,05,560ലാണ് നിൽക്കുന്നത്.

ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകൾക്ക് തൊട്ടടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഈ മാസം ഒക്ടോബർ 10, 11 തീയതികളിൽ സ്വർണവില റെക്കോർഡ് ഉയരമായ 13,880 രൂപയിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് വിപണിയിൽ വൻ ഇടിവ് പ്രകടമാകുകയും ഒക്ടോബർ 23-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 13,060 രൂപയിലേക്ക് വില താഴുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ താഴ്ന്ന നിലവാരത്തിൽ തന്നെയാണ് വില തുടരുന്നത്.

Content Highlights: Gold prices in Kerala remained unchanged today. One gram of gold is priced at ₹13,195, while one sovereign (8 grams) costs ₹1,05,560. Both rates remain at the same levels as the previous day.

dot image
To advertise here,contact us
dot image