ആധാർ കാർഡിലെ ഫോട്ടോ മാറ്റണോ? ചെലവ് 125 രൂപ; വിലാസം മാറ്റാൻ എത്രയെന്ന് അറിയാമോ?

പുതിയ ആധാര്‍ എടുക്കുന്നത് സൗജന്യമാണ്. എന്നാല്‍ ചില വിവരങ്ങള്‍ പുതുക്കാന്‍ വ്യത്യസ്ത നിരക്കുകള്‍ നല്‍കണം. ഫോട്ടോ, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ മാറ്റാന്‍ എത്ര രൂപ നല്‍കണം?, കുട്ടികളുടെ ആധാര്‍ പുതുക്കുന്നതിന് സൗജന്യ ഇളവുണ്ടോ? അറിയാം.

ആധാർ കാർഡിലെ ഫോട്ടോ മാറ്റണോ? ചെലവ് 125 രൂപ; വിലാസം മാറ്റാൻ എത്രയെന്ന് അറിയാമോ?
dot image

ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും എന്തിന് ഒരു സിംകാര്‍ഡ് എടുക്കുന്നതിന് വരെ പല കാര്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ആവശ്യമാണ്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കേണ്ടതും പ്രധാനമാണ്. വിലാസം മാറുമ്പോഴോ മൊബൈല്‍ നമ്പര്‍ പുതുക്കേണ്ടിവരുമ്പോഴോ ഫോട്ടോ പഴയതാകുമ്പോഴോ ആധാറില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരാറുണ്ട് അല്ലേ?.എന്നാല്‍ ആധാറിലെ എല്ലാ വിവരങ്ങളും പുതുക്കുന്നതിന് ഒരേ നിരക്കല്ല ഈടാക്കുന്നത്. ഓരോ സേവനത്തിനും എത്ര രൂപയാണ് നല്‍കേണ്ടതെന്ന് അറിയാം.

ഫോട്ടോ മാറ്റാന്‍ 125 രൂപ

ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിനും വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരങ്ങള്‍ എന്നിവ പുതുക്കുന്നതിനും 125 രൂപയാണ് ഫീസ്. ഇതിനായി അംഗീകൃത ആധാര്‍ സേവനകേന്ദ്രത്തിലെത്തണം. ഫോട്ടോ ഓണ്‍ലൈനായി മാറ്റാന്‍ സാധിക്കില്ല.

 Aadhaar update fee

വിലാസം മാറ്റാന്‍ 75 രൂപ

ആധാറിലെ വിലാസം, പേര്, ജനനത്തീയതി, ലിംഗം, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം പുതുക്കുന്നതിന് 75 രൂപയാണ് നിരക്ക്. ഒരേസമയം ഒന്നിലധികം വിവരങ്ങള്‍ മാറ്റിയാലും അവ ഡെമോഗ്രാഫിക് അപ്ഡേറ്റിന്റെ ഭാഗമായി പരിഗണിക്കും. ആവശ്യമായ രേഖകളും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും ഉണ്ടെങ്കില്‍ വിലാസം ഓണ്‍ലൈനായി പുതുക്കാനും സാധിക്കും. ഇതിനായി ഔദ്യോഗിക മൈആധാര്‍ പോര്‍ട്ടല്‍ ഉപയോഗിക്കാം.

 Aadhaar update fee

ഏതൊക്കെ സേവനങ്ങളാണ് സൗജന്യം?

ആധാറുമായി ബന്ധപ്പെട്ട ചില സേവനങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടതില്ല.അവ ഏതൊക്കെയാണെന്ന് അറിയാം.

  • പുതിയ ആധാര്‍ എടുക്കാന്‍. ഫോട്ടോ ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാന്‍ കഴിയും. നിശ്ചിത പ്രായപരിധികളില്‍ കുട്ടികള്‍ക്ക് സൗജന്യ ഇളവുകളുണ്ട്.
  • ഓണ്‍ലൈനായി രേഖകള്‍ പുതുക്കാന്‍ സാധിക്കും. മൈആധാര്‍ പോര്‍ട്ടല്‍ വഴി 2027 ജൂണ്‍ 14 വരെ സൗജന്യമായി രേഖകള്‍ പുതുക്കാം.
  • ഇമെയില്‍ വിലാസം പുതുക്കാന്‍. ആധാര്‍ ആപ്പ് വഴി 2026 ഡിസംബര്‍ 31 വരെ സൗജന്യ സേവനം ലഭ്യമാണ്.

കുട്ടികളുടെ ആധാര്‍ പുതുക്കുന്നതിന് ഫീസുണ്ടോ?

കുട്ടികളുടെ പ്രായത്തിനനുസരിച്ച് ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ച് മുതല്‍ ഏഴ് വയസ്സുവരെയുള്ള കുട്ടികളുടെ ആദ്യ ബയോമെട്രിക് അപ്ഡേറ്റും 15 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളുടെ ആദ്യത്തെയോ രണ്ടാമത്തെയോ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേറ്റും സൗജന്യമാണ്. ഏഴ് മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേറ്റിനും 2027 സെപ്റ്റംബര്‍ 30 വരെ ഫീസ് ഇളവുണ്ട്.

 Aadhaar update fee

ആധാര്‍ പുതുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എല്ലാ വിവരങ്ങളും ഓണ്‍ലൈനായി പുതുക്കാന്‍ കഴിയില്ല. ഫോട്ടോയും വിരലടയാളവും ഉള്‍പ്പെടുന്ന ബയോമെട്രിക് വിവരങ്ങള്‍ മാറ്റാന്‍ അംഗീകൃത കേന്ദ്രത്തില്‍ നേരിട്ടെത്തണം. വിലാസം പോലുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി പുതുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും. ആധാര്‍ അപ്ഡേറ്റിന്റെ പേരില്‍ അപരിചിതര്‍ക്ക് ഒടിപി കൈമാറരുത്. ഔദ്യോഗിക പോര്‍ട്ടലോ അംഗീകൃത ആധാര്‍ സേവനകേന്ദ്രമോ മാത്രം ഉപയോഗിക്കുക. നിലവിലെ ഫീസ് സംബന്ധിച്ച വിവരങ്ങള്‍ UIDAI വെബ്സൈറ്റില്‍ പരിശോധിച്ചശേഷം സേവനം പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം.

ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഔദ്യോഗിക വെബ്സൈറ്റ് https://myaadhaar.uidai.gov.in/

Content Highlights :Obtaining a new Aadhaar card is free of charge. However, updating certain details in an existing Aadhaar card incurs specific fees. How much does it cost to change your photograph, mobile number, or address? Is there an exemption for updating children's Aadhaar details? Let’s find out.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image