ശാസ്ത്രം പിന്നെയും ജയിച്ചു; സ്വര്‍ണം ലാബില്‍ നിര്‍മ്മിക്കാം; എങ്ങനെയാണെന്നല്ലേ?

സ്വര്‍ണം ലാബില്‍ നിര്‍മ്മിക്കാന്‍ കഴിയുമോ? ഇതിന്റെ ചെലവ് എത്രയാണ്?ഇവ നിക്ഷേപത്തിന് യോഗ്യമാണോ എന്നൊക്കെ അറിയാം

ശാസ്ത്രം പിന്നെയും ജയിച്ചു; സ്വര്‍ണം ലാബില്‍ നിര്‍മ്മിക്കാം; എങ്ങനെയാണെന്നല്ലേ?
dot image

പരീക്ഷണ ശാലകളില്‍ സ്വര്‍ണം നിര്‍മ്മിക്കാമെന്നും അവ വിപണിയെ പിടിച്ചടക്കുമെന്നുമുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. യഥാര്‍ഥത്തില്‍ ഈ പ്രചരണം സത്യമാണോ? ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണം പോലെയാണോ ലാബില്‍ നിര്‍മ്മിക്കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി, ഇതൊരു സുരക്ഷിത നിക്ഷേപമാണോ?

gold in lab
gold in lab

ലാബില്‍ നിര്‍മ്മിച്ചെടുക്കുന്ന സ്വര്‍ണം ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാസപരമായും ഭൗതികമായും ഇവ സമാനമാണ്. ഇതിന്റെ ഉത്പാദന പ്രക്രീയയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. നേരിട്ട് ഭൂമിയില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിന് പകരം ശാസ്ത്രജ്ഞര്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരീക്ഷണശാലകളില്‍ സ്വര്‍ണം പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥ സ്വര്‍ണമാണെങ്കിലും ഇവ വ്യത്യസ്ത രൂപത്തില്‍ സൃഷ്ടിക്കപ്പെടുന്നതാണെന്ന് മാത്രം.

പരീക്ഷണശാലകളില്‍ സ്വര്‍ണം നിര്‍മ്മിക്കുന്നത് എങ്ങനെ

പരീക്ഷണശാലകളില്‍ സ്വര്‍ണം നിര്‍മ്മിക്കുന്നതിന് നിലവില്‍ രണ്ട് രീതികളുണ്ട്. ആദ്യത്തേത് ആറ്റോമിക്-ലെവല്‍ സൃഷ്ടിയാണ്. ഇവിടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വര്‍ണ ആറ്റങ്ങള്‍ നിര്‍മ്മിക്കുകയോ വേര്‍തിരിക്കുകയോ ചെയ്യുന്നു. എന്നാല്‍ ഇത് ചിലവേറിയ പ്രവൃത്തി ആയതുകൊണ്ടുതന്നെ ഈ രീതി എളുപ്പമല്ല. രണ്ടാമത്തേത് സ്വര്‍ണം ശുദ്ധീകരിക്കുന്ന സാങ്കേതികവിദ്യയാണ്. അവിടെ കമ്പനികള്‍പുനരുപയോഗിച്ച സ്വര്‍ണം ലാബ് നിയന്ത്രിത പ്രക്രീയകളിലൂടെ ശുദ്ധീകരിച്ച് അള്‍ട്രാ-ഹൈ പ്യൂരിറ്റി ലെവലുകള്‍ കൈവരിക്കുകയാണ് ചെയ്യുന്നത്.ഈ പ്രക്രീയ ഇതുവരെ മുഖ്യധാരയില്‍ എത്തിയിട്ടില്ല. പരീക്ഷണ ശാലകളില്‍ ഉണ്ടാക്കിയെടുക്കാവുന്ന സ്വര്‍ണം ഒരു സാധ്യമായ ബദലായി മാറ്റാന്‍ കഴിയുന്ന സ്രോതസുകള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് ക്രമേണ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്.

gold in lab

ഖനനം ചെയ്ത സ്വര്‍ണത്തിന്റെയും നിര്‍മ്മിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെയും മൂല്യം ഒന്നായിരിക്കുമോ?

പരീക്ഷണശാലകളില്‍ നിര്‍മ്മിച്ചെടുക്കുന്ന സ്വര്‍ണത്തിന് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ടണ്‍കണക്കിന് ഉത്പാദന സാങ്കേതികവിദ്യ ആവശ്യമയി വരും. ഭാവിയില്‍ ഉത്പാദനം കാര്യക്ഷമമാകുകയാണെങ്കില്‍ വിലയെ പലരീതിയില്‍ ബാധിച്ചേക്കാം. ഈ സ്വര്‍ണത്തിന്റെ മൂല്യം പരിശുദ്ധിയേയും വിപണിയിലെ സ്വര്‍ണവിലയേയും അടിസ്ഥാനമാക്കിയുള്ളതാണോ എന്ന് മനസിലാക്കേണ്ടതുണ്ട്. പരീക്ഷണശാലകളില്‍ നിര്‍മ്മിച്ചെടുക്കുന്ന സ്വര്‍ണം ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണത്തിന്റെ അതേ പരിശുദ്ധി മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ വിപണിയില്‍ അവയും വില്‍പ്പന നടത്താം. എന്നാല്‍ ലേബലിംഗ് വ്യത്യാസങ്ങളുമായി പൊരുത്തപ്പെടാനും മൂല്യം മനസിലാക്കാനും ഇനിയും സമയമെടുക്കും. ഇനി ഇത് നിക്ഷേപത്തിന് യോഗ്യമായിരിക്കുമോ എന്ന ചോദ്യത്തിന് അത് പരിശുദ്ധിയേയും വിപണി നിരക്കിനെയും ആശ്രയിച്ചിരിക്കും എന്നതാണ് ഉത്തരം .

Content Highlights : Can gold be made in a lab? How much does it cost? Is this type of gold suitable for investment?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image