ബാലണ്‍ ഡി ഓറിന്റെ GOAT; ആരാധക വോട്ടിങിൽ മെസിയെ മറികടന്ന് റോണോ

എട്ട് തവണ ബാലൺ ഡി ഓർ നേടിയ അര്‍ജന്‍റീന മുന്‍ നായകന്‍ ലിയോണൽ മെസിയെ മറികടന്നാണ് നേട്ടം

ബാലണ്‍ ഡി ഓറിന്റെ GOAT;  ആരാധക വോട്ടിങിൽ മെസിയെ മറികടന്ന് റോണോ
dot image

എക്കാലത്തെയും മികച്ച ബാലണ്‍ ഡി ഓര്‍ താരത്തിനുള്ള ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം പുരസ്കാരം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. എട്ട് തവണ ബാലൺ ഡി ഓർ നേടിയ അര്‍ജന്‍റീന മുന്‍ നായകന്‍ ലിയോണൽ മെസിയെ മറികടന്നാണ് നേട്ടം. അഞ്ച് തവണയാണ് റൊണാൾഡോ ബാലൺ ഡി ഓർ നേടിയിട്ടുള്ളത്.

എങ്കിലും 2008-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കാഴ്ചവെച്ച അവിസ്മരണീയ പ്രകടനത്തിന്‍റെ മികവിലാണ് റോണോ മെസിയെ പിന്നിലാക്കിയത്.


ബാലൺ ഡി ഓർ പുരസ്കാരത്തിന്‍റെ 70-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആരാധക വോട്ടെടുപ്പിലാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്.

2008 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 42 ഗോളുകൾ നേടിയ റൊണാൾഡോ ടീമിനെ പ്രീമിയർ ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലും ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

2012-ൽ ബാഴ്സലോണക്കും അര്‍ജന്‍റീനക്കുമായി 91 ഗോളുകൾ അടിച്ചുകൂട്ടി റെക്കോർഡിട്ട മെസിയുടെ റെക്കോർഡ് റെക്കോര്‍ഡ് സീസണെയാണ് റൊണാൾഡോ വോട്ടെടുപ്പിലൂടെ പിന്തള്ളിയത്. ആരാധകരുടെ വോട്ടെടുപ്പിൽ ആദ്യ 10 സ്ഥാനങ്ങളും മെസിയും റൊണാള്‍ഡോയും തന്നെയാണ് പങ്കിട്ടത്.

കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലൺ ഡി ഓർ നേടിയ 10 ഇതിഹാസ താരങ്ങളുടെ ഏറ്റവും മികച്ച വ്യക്തിഗത സീസണുകളിൽ നിന്ന് ഒന്നാമതിനെ തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവസരം നൽകിയായിരുന്നു വോട്ടെടുപ്പ്.

content highlights: ronaldo beats messi in ballon dor goat fan vote

dot image
To advertise here,contact us
dot image