ഒരു ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണോ?എങ്ങനെ തിരിച്ചറിയാം

ഒരു ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് റിക്വസ്റ്റ് വന്നാല്‍ അത് യഥാര്‍ഥത്തില്‍ ഉള്ളതാണോ അതോ വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം.അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതാ...

ഒരു ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണോ?എങ്ങനെ തിരിച്ചറിയാം
dot image

സമൂഹ മാധ്യമങ്ങള്‍ ധാരാളം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം. സൗഹൃദ കൂട്ടായ്മകള്‍ക്കും അറിവുകള്‍ ലഭിക്കാനും പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാനും ചിന്തകള്‍ പങ്കുവയ്ക്കാനും എല്ലാം. എന്നാല്‍ ഇത്തരം പോസിറ്റീവായ കാര്യങ്ങള്‍ക്കൊപ്പം തെറ്റായ പല കാര്യങ്ങള്‍ക്കായും പലരും സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്. ഫേസ്ബുക്കിലൂടെ നടക്കുന്ന പലവിധത്തിലുള്ള തട്ടിപ്പുകള്‍ അതില്‍ പ്രധാനമാണ്. പലരും ഫേക്ക് അക്കൗണ്ടുകളില്‍ നിന്ന് റിക്വസ്റ്റ് അയച്ച് ഫ്രണ്ട് ലിസ്റ്റില്‍ കടന്നുകൂടുകയും നിങ്ങളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുകയും പണം തട്ടിയെടുക്കുകയും സൗഹൃദം സ്ഥാപിച്ച് പലവിധ തട്ടിപ്പ് നടത്തുകയും ചെയ്യാറുണ്ട്. മറ്റുചില ആളുകള്‍ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റ് ഇടാറുണ്ട്. നിങ്ങള്‍ക്ക് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ യഥാര്‍ഥത്തിലുളളതാണോ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ വഴിയുണ്ടോ?

fake  facebook

വ്യജ ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചറിയാനുള്ള വഴികള്‍

പ്രൊഫൈല്‍ ചിത്രങ്ങളും ഫോട്ടോകളും നോക്കാം

ഇത്തരം അക്കൗണ്ടുകളില്‍ ഒന്നോ രണ്ടോ പൊതുവായ ഫോട്ടോകളോ, സെലിബ്രിറ്റികളുടെ ഫോട്ടോകളോ ഉപയോഗിക്കുന്നുണ്ടാകും. ഗൂഗിള്‍ ഇമേജ് ഉപയോഗിച്ച് ഈ ഫോട്ടോകള്‍ നമുക്ക് ചെക്ക് ചെയ്ത് നോക്കാവുന്നതാണ്.

അക്കൗണ്ടിന്റെ കാലയളവും അതിന്റെ പ്രവര്‍ത്തനങ്ങളും

അക്കൗണ്ട് വളരെ അടുത്ത കാലത്ത് സൃഷ്ടിച്ചതാണെങ്കിലോ വ്യക്തിപരമായ പോസ്റ്റുകള്‍ ഇല്ലെങ്കിലോ , ടൈംലൈനില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്ത ശേഷം വളരെ കാലമായി ഒരു പ്രവര്‍ത്തനവും ഇല്ലാതിരിക്കുകയാണെങ്കിലോ ആ അക്കൗണ്ടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താവുന്നതാണ്.

fake  facebook

ഫ്രണ്ട് ലിസ്റ്റ് പരിശോധിക്കാം

അക്കൗണ്ടില്‍ വളരെ കുറച്ച് ഫ്രണ്ട്‌സ് മാത്രമേ ഉള്ളൂ എങ്കിലോ അതും പരസ്പര ബന്ധമില്ലാത്തതോ സംശയാസ്പദമായുള്ളതോ ആയിരിക്കാം.

വ്യക്തിപരമായ വിവരങ്ങള്‍

അയാളുടെ വ്യക്തിപരമായ വിവരങ്ങള്‍ അതായത് ജോലി, ചരിത്രം, വിദ്യാഭ്യാസ വിവരങ്ങള്‍ ഇവയൊക്കെ അപൂര്‍ണമായിരിക്കും. ഉദാഹരണത്തിന് ജോലി, വിദ്യാഭ്യാസം, താമസ സ്ഥലം എന്നിവയ്ക്കായി ഒരേ നഗരം കാണിക്കുന്നു.

അസാധാരണമായ പെരുമാറ്റം

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന് ശേഷം ഇവര്‍ ഉടന്‍തന്നെ മെസേജ് അയക്കുന്നു. പലപ്പോഴും മുന്‍കൂട്ടി തയ്യാറാക്കിവച്ചിരിക്കുന്ന രീതിയിലുളള സന്ദേശങ്ങളോ, സംശയാസ്പദമായ ലിങ്കുകളോ, പ്രണയാതുരമായ സന്ദേശങ്ങളോ ആയിരിക്കാം.

പേര് / യുആര്‍എല്‍ പൊരുത്തക്കേട്

ഫേസ്ബുക്ക് അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന പേര്, URL ഹാന്‍ഡിലുമായി പൊരുത്തപ്പെടാതിരിക്കുക. ഇത് വ്യാജമായ ഒരു അക്കൗണ്ടിനെ സൂചിപ്പിക്കുന്നു.

അക്കൗണ്ട് വ്യാജമാണെന്ന് തോന്നിയാല്‍ എന്ത് ചെയ്യാം

ഒരു പ്രൊഫൈല്‍ വ്യാജമാണെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്ന ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, ഈ പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക.

fake  facebook

പ്രൊഫൈല്‍ വ്യജമാണോ എന്ന് ഈ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാം

ഘട്ടം 1

പ്രൊഫൈല്‍ തുറന്ന് മുഴുവന്‍ timeline ഒന്ന് സ്‌ക്രോള്‍ ചെയ്ത് നോക്കുക.

ഘട്ടം 2


  • 1 പ്രൊഫൈല്‍ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് സ്‌ക്രീന്‍ഷോട്ട് എടുക്കുക
  • 2 ഗൂഗിള്‍ ഇമേജസില്‍ പോയി റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്യുക
  • 3 ഈ പ്രൊഫൈള്‍ ഫോട്ടോ പല പേരിലും രാജ്യങ്ങളിലും ഉണ്ടെങ്കില്‍ അത് ഫേക്ക് ആയ അക്കൗണ്ട് ആയിരിക്കും.

ഘട്ടം 3, അക്കൗണ്ട് ചരിത്രം

  • 1 ടൈംലൈനില്‍ പഴയ പോസ്റ്റുകള്‍ ഉണ്ടോ?
  • 2 പ്രൊഫൈല്‍ 2025-2026 ലാണ് തുടങ്ങിയത്?
  • 3 പഴയ ഫോട്ടോകളോ ലൈഫ് ഇവന്റുകളോ ഒന്നുമില്ലെങ്കില്‍
  • 4 പഴയ ആക്ടിവിറ്റികള്‍ ഇല്ലെങ്കില്‍ സംശയം ശക്തമാക്കാം

ഘട്ടം -4 ഫ്രണ്ട് ലിസ്റ്റ് പരിശോധിക്കാം

  • 1 ഫ്രണ്ട് ലിസ്റ്റ് ആര്‍ക്കും കാണാനാവാത്തതാണോ
  • 2 മ്യൂച്വല്‍ ഫ്രണ്ട്‌സ് ഇേല്ല
  • 3 സുഹൃത്തുക്കള്‍ എല്ലാവരും പല രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍
  • 4 ടൈംലൈനില്‍ നല്‍കിയ വിവരങ്ങളും പ്രൊഫൈലും തമ്മില്‍ സാമ്യമില്ലാതിരിക്കുക.

ഘട്ടം -6 മെസേജ് അയക്കുന്ന രീതികള്‍

  • 1 ആദ്യത്തെ മെസേജ് Hi dear എന്നാണോ?.
  • 2 ഒന്ന് രണ്ട് ദിവസത്തിനകം അമിതമായി സൗഹൃദത്തിലാകാന്‍ ശ്രമിക്കുക
  • 3 Love / business / crypto / investment ഇത്തരത്തിലുളള വിഷയങ്ങളെക്കുറിച്ചുള്ള സംസാരം
  • 4 WhatsApp / Telegram-ലേക്ക് മാറ്റാന്‍ പറയും
  • 5 Money / OTP / ലിങ്ക് ആവശ്യപ്പെടും.

ഘട്ടം 7

  • 1 നിങ്ങള്‍ വീഡിയോ കോള്‍ ചെയ്ത് നോക്കുകയാണെങ്കില്‍ അത് ഒഴിവാക്കുന്നു
  • 2 വോയിസ് കോള്‍ വിളിക്കുകയാണെങ്കില്‍ എന്തെങ്കിലും ഒഴിവ് കഴിവുകള്‍ പറഞ്ഞ് സംസാരിക്കാതിരിക്കുക.
  • 3 പ്രൊഫൈല്‍ പെട്ടെന്ന് ഇല്ലാതാക്കി പോവുക, ശേഷം പുതിയ അക്കൗണ്ടുമായി പ്രത്യക്ഷപ്പെടുക.

Content Highlights :You can use these methods to check if the profile is fake.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image