ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകാതിരിക്കണോ? വഴിയുണ്ട്

ഫോണിന്റെ ബാറ്ററി ചോര്‍ച്ചയ്ക്ക് കാരണമാകുന്ന ധാരാളം കാര്യങ്ങളുണ്ട്

ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകാതിരിക്കണോ? വഴിയുണ്ട്
dot image

ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീരുന്നത് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരമായി പവര്‍ബാങ്ക് കൂടെ കൊണ്ടുപോവുകയോ നിരന്തരമായി ഫോണ്‍ ചാര്‍ജ്ജ് ചെയ്യുകയോ ചെയ്യുന്നതാണ് മിക്കവരും ചെയ്യുന്ന കാര്യം. എന്നാല്‍ ഇതൊന്നുമല്ലാതെ ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകാതിരിക്കാന്‍ നമുക്ക് തന്നെ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

താപനില

ചൂടായാലും തണുപ്പായാലും ഏത് കഠിനമായ താപനിലയും ബാറ്ററിയുടെ ആയുസിനെ ബാധിക്കും. അമിതമായി ഫോണ്‍ ചൂടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.

mobile phone battery run out

ഫോണിന്റെ യഥാര്‍ഥ ചാര്‍ജര്‍ ഉപയോഗിക്കുക

ബാറ്ററിയുടെ ആയുസ് സംരക്ഷിക്കാനായി ഫോണിനോടൊപ്പം ലഭിക്കുന്ന യഥാര്‍ഥ ചാര്‍ജര്‍ ഉപയോഗിക്കാം.ഇത് ഫോണിനെ ബാറ്ററിയെ ഒപ്റ്റിമല്‍ ചാര്‍ജിംഗിലൂടെ സംരക്ഷിക്കുന്നതിനൊപ്പം അനാവശ്യ കേടുപാടുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും. ചാര്‍ജറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ പിന്നീട് നിലവാരമുള്ളതും യഥാര്‍ഥവുമായ ചാര്‍ജറുകള്‍ വാങ്ങേണ്ടതാണ്.

ഉപയോഗത്തിലില്ലാത്തപ്പോള്‍ VPN പ്രവര്‍ത്തനരഹിതമാക്കുക

ബാറ്ററി കുറയുന്നതിന് മറ്റൊരു പ്രധാന കാരണം ഫോണിന്റെ VPN സേവനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ആവശ്യമില്ലെങ്കില്‍ വിപിഎന്‍ സേവനം വിച്ഛേദിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ നിലനിര്‍ത്തുന്നതിനും ഒരാളുടെ ഡിജിറ്റല്‍ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും VPN സഹായിക്കുന്നു. അതുകൊണ്ടുതന്നെയാണ് ബാറ്ററി നഷ്ടം ഉണ്ടാകുന്നത്. ഉപയോഗിക്കാത്തപ്പോള്‍ vpn സേവനം വിച്ഛേദിക്കുന്നതാണ് എപ്പോഴും നല്ലത്.

ആപ്പുകളുടെ ബാറ്ററി ഉപയോഗം നിരീക്ഷിക്കുക

ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതിന് ഏറ്റവും നല്ലൊരു മാര്‍ഗം ഫോണിലെ ആപ്പ് ഉപയോഗം നിയന്ത്രിക്കുക എന്നതാണ്. അതിനായി ഐഫോണുകള്‍ ഉള്ളവര്‍ Settinsg ലേക്ക് പോയി Battery-DailyUsage എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഏത് ആപ്പാണ് കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്നതെന്ന് അവിടെ കണ്ടെത്താന്‍ കഴിയും. ഇത് ഏതെങ്കിലും സ്ട്രീമിംഗ് , കണക്ടിവിറ്റി പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. പശ്ചാത്തല പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ആപ്പ് എത്ര ബാറ്ററി ഉപയോഗിക്കുന്നു എന്ന് ഈ ക്രമീകരണം കാണിക്കുന്നു. കൂടാതെ ഒരു ദിവസത്തെയോ ഒരു മാസത്തെയോ ആപ്പുകളുടെ ബാറ്ററി ഉപയോഗം, ബാറ്ററി തീര്‍ക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെയുളള ഒരു ധാരണ ലഭിക്കാന്‍ സഹായിക്കുന്നു. ഇതിനായി View all battery use -Daily Usage എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. ആന്‍ഡ്രോയിഡ് ഫോണിലാണെങ്കില്‍ Settings- Battery- Battery use എന്നതില്‍ ക്ലിക്ക് ചെയ്ത് സമാനമായ വിവരങ്ങള്‍ കണ്ടെത്താനാകും. ഇവിടെ നിങ്ങള്‍ക്ക് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ കഴിയും.

mobile phone battery run out

ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടവിധം

ബാറ്ററി ഉപയോഗം സമര്‍ഥമായി കൈകാര്യം ചെയ്യുന്നതിനായി ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ബാറ്ററി ചാര്‍ജ് ഒരിക്കലും10 ശതമാനത്തില്‍ താഴെ പോയ ശേഷം ചാര്‍ജ് ചെയ്യാതിരിക്കുക. അതിന് മുന്‍പ് ചാര്‍ജ് ചെയ്യുന്നതാണ് ഉത്തമം. ലോ-പവര്‍മോഡ് ഉപയോഗിക്കുന്നത് ബാറ്ററിയെ ദോഷകരമായി ബാധിക്കില്ല. ഫോണ്‍ എപ്പോഴും 20 ശതമാനത്തില്‍ കൂടുതല്‍ ചാര്‍ജായിരിക്കാന്‍ ശ്രദ്ധിക്കുക.

Content Highlights : What are the reasons why the phone's battery runs out quickly? But apart from this, there are some things we can do to prevent the phone's battery from running out quickly.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image