ഹോര്‍മൂസിൽ കപ്പലിന് നേരെ ആക്രമണം; കപ്പലിന് തീപിടിച്ച വിവരം പുറത്തുവിട്ട് UK മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്

അപകടത്തില്‍ കപ്പലിനുണ്ടായ നാശനഷ്ടം സംഭവിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല

ഹോര്‍മൂസിൽ കപ്പലിന് നേരെ ആക്രമണം;  കപ്പലിന് തീപിടിച്ച വിവരം പുറത്തുവിട്ട് UK മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്
dot image

പോര്‍ട്‌സ്മൗത്: ഒമാന്‍ തീരത്തിന് സമീപം ഹോര്‍മൂസ് കടലിടുക്കില്‍ ഒരു കപ്പലിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) അറിയിച്ചു. പ്രദേശത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ ക്യാപ്റ്ററില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ച് ഒരു വിവരവുമില്ല. അപകടത്തില്‍ കപ്പലിനുണ്ടായ നാശനഷ്ടം സംഭവിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ഒമാനിലെ ഖസബിന് ഒന്‍പത് നോട്ടിക്കല്‍ മൈല്‍ വടക്കായാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീപിടുത്തത്തിന്റെ കാരണവും സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും UKMTO നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ തുടരുന്ന 'യുദ്ധവുമല്ല, സമാധാനവുമല്ല' എന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് മുജ്തബ ഖമനേയി ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശം ഗൗരവത്തോടെ നടപ്പാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏഴുദിവസത്തെ പദ്ധതിയുടെ നടപ്പാക്കലുമായി ബന്ധപ്പെട്ട ആശയങ്ങളില്‍ മധ്യസ്ഥരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. എട്ടുമാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കിടയിലാണ് പുതിയ കപ്പല്‍ തീപിടുത്ത റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Content Highlights: A vessel caught fire in the Strait of Hormuz near Oman, the UK Maritime Trade Operations (UKMTO) reported. The crew’s status remains unknown, and the cause of the fire has not been confirmed. The incident comes amid continuing regional tensions and diplomatic efforts to reopen the strategic waterway

dot image
To advertise here,contact us
dot image