

ധാക്കോ: ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ധാക്കയിലെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബിഎന്‍പി സെക്രട്ടറി ജനറലാണ് ഖാലിദ സിയയുടെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഹൃദയത്തിലും ശ്വാസകോശത്തിലും അണുബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശത്തെ തുടര്‍ന്ന് നവംബര്‍ 23നാണ് ഖാലിദ സിയയെ ധാക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യുമോണിയ ബാധിച്ച ഖാലിദ സിയയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഖാലിദ സിയയെ പരിശോധിക്കുന്നതിനായി ധാക്കയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.
Content Highlight; Former Bangladesh PM Khaleda Zia’s Health Remains ‘Very Critical’