ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കൂ; പ്രത്യേക അളവില്‍ കുടിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും

ഓറഞ്ച് ജ്യൂസ് വീണ്ടും ആരോഗ്യശീലങ്ങളില്‍ ഇടംപിടിക്കുകയാണ്. ഓറഞ്ച് ജ്യൂസിന്‍റെ നിരവധി ഗുണങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കൂ; പ്രത്യേക അളവില്‍ കുടിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും
dot image

ഓറഞ്ച് ജ്യൂസ് ശരീരത്തിന് ഉന്മേഷം നല്‍കുന്ന പാനീയമാണ്. എങ്കിലും ഓറഞ്ചിലെ പഞ്ചസാരയുടെയും കലോറിയുടെയും കൂടിയ അളവും കൊണ്ട് കുറേകാലമായി വെല്‍നെസ് പ്രേമികള്‍ ഓറഞ്ച് ജ്യൂസിനെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ ചില ഗവേഷണങ്ങള്‍ അനുസരിച്ച് കൃത്യമായ അളവില്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതു മുതല്‍ ഹൃദയസംബന്ധമായ ആരോഗ്യം വര്‍ധിക്കാന്‍ വരെ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Benefits of orange juice

രക്തസമ്മര്‍ദ്ദം കുറയ്ക്കുക

12 ആഴ്ച നീണ്ടുനിന്ന ഒരു റാന്‍ഡമൈസ്ഡ് ട്രയലില്‍ നിന്നാണ് ഓറഞ്ച് ജ്യൂസിനെക്കുറിച്ചുള്ള പോസിറ്റീവായ ചില ഫലങ്ങള്‍ ലഭിച്ചത്. പ്രീ ഡയബറ്റിക്, സ്റ്റേജ് 1 ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉളള മുതിര്‍ന്നവരാണ് ട്രയലില്‍ പങ്കെടുത്തത്. ഇവര്‍ ദിവസവും 500 മില്ലി ഓറഞ്ച് ജ്യൂസ് കഴിക്കുകയും അവരില്‍ സിസ്‌റ്റോളിക് രക്തസമ്മര്‍ദ്ദം (SBP) പള്‍സ് സമ്മര്‍ദ്ദം(PP) എന്നിവയില്‍ പോസിറ്റീവായ ഫലങ്ങള്‍ ഉണ്ടായതുമായി കണ്ടെത്തി. തുടര്‍ച്ചയായ ഉപയോഗത്തിന് ശേഷം ഇവരുടെ ഡയസ്‌റ്റോളിക് രക്തസമ്മര്‍ദ്ദവും (DBP) കുറഞ്ഞു. ഓറഞ്ചിലെ പ്രകൃതിദത്ത സംയുക്തങ്ങളായ ഹെസ്‌പെരിഡിന്‍ പോലുളള ഫ്‌ളേവനോയിഡുകള്‍ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ധമനികളുടെ വീതികൂട്ടാന്‍ സഹായിക്കുകയും ധമനികളുടെ കട്ടി കുറയ്ക്കുകയും ചെയ്യും.

Benefits of orange juice

നീര്‍വീക്കവും ഓക്‌സിഡേറ്റീവ് സമ്മദ്ദവും കുറയ്ക്കുന്നു

300ലധികം പേരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു പഠനത്തില്‍ ഓറഞ്ച് ജ്യൂസിലെ ആന്റി ഓക്‌സിഡന്റുകള്‍ (വിറ്റാമിന്‍ സി, ഫ്‌ളേവനോയിഡുകള്‍), ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങള്‍ എന്നിവ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്ന് കണ്ടെത്തി. അതുപോലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ട്രൈഗ്ലിസറൈഡുകള്‍ ഉള്ള ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഒരു പരീക്ഷണത്തില്‍ ദിവസവും ഫ്രഷായി ഉണ്ടാക്കിയെടുത്ത ഓറഞ്ച് ജ്യൂസ് 90 ദിവസത്തേക്ക് കുടിക്കുകയും അവരില്‍ ആന്റിഓക്‌സിഡന്റ് ശേഷി വര്‍ധിക്കുകയും ലിപിഡ് പെറോക്‌സിഡേഷന്‍ കുറയുകയും ചെയ്യുന്നതായി കണ്ടെത്തി.

ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു

ഓറഞ്ച് ജ്യൂസ് ആരോഗ്യകരമായ ലിപിഡ് പ്രോട്ടീനുകളെ സംരക്ഷിക്കുകയും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നല്ല HDL കൊളസ്‌ട്രോള്‍ വര്‍ധിക്കുകയും മോശം LDL കൊളസ്ട്രാള്‍ കുറയുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.മാത്രമല്ല ഓറഞ്ച് ജ്യൂസിന്റെ പോഷകങ്ങള്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫോളേറ്റ്, സിട്രസ് ഫ്‌ളേവനോയിഡുകള്‍ ഇവയൊക്കെ ഹൃദയം, ഉപാപചയം, രോഗപ്രതിരോധശേഷി ഇവയെ ഒക്കെ സഹായിക്കുകയും ചെയ്യും.

Benefits of orange juice

എത്ര അളവിലാണ് ഓറഞ്ച് ജ്യൂസ് കുടിക്കേണ്ടത്

ഓറഞ്ച്ജ്യൂസിന്റെ കാര്യത്തില്‍ കുടിക്കുന്ന ആളുടെ ആരോഗ്യവും ജ്യൂസിന്റെ അളവും എത്ര ഇടവേളയിലാണ് കുടിക്കുന്നത് എന്നതും പ്രധാനമാണ്. നടത്തിയ മിക്ക പരീക്ഷണങ്ങളിലും ദിവസവും 500 മില്ലി (രണ്ട് കപ്പ്) ജ്യൂസാണ് എല്ലാവരും കഴിച്ചത്. പഞ്ചസാര ചേര്‍ക്കാതെ വേണം ജ്യൂസ് കുടിക്കാന്‍.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Drinking orange juice can help with everything from lowering blood pressure to improving heart health.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image