മദ്യലഹരിയില്‍ ഭാര്യയെയും പ്ലസ് വൺ വിദ്യാർത്ഥിയായ മകനെയും ക്രൂരമായി മർദിച്ച സംഭവം: പൊലീസ് കേസെടുത്തു

മകനെ പ്രവീണ്‍ മര്‍ദിച്ച് നിലത്തുവീഴ്ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

മദ്യലഹരിയില്‍ ഭാര്യയെയും പ്ലസ് വൺ വിദ്യാർത്ഥിയായ മകനെയും ക്രൂരമായി മർദിച്ച സംഭവം: പൊലീസ് കേസെടുത്തു
dot image

തിരുവനന്തപുരം: മദ്യലഹരിയില്‍ ഭാര്യയെയും മകനെയും മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പ്രവീണ്‍ കുമാര്‍ എന്നയാള്‍ക്കെതിരെയാണ് മാരായമുട്ടം പൊലീസ് കേസെടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകനെ പ്രവീണ്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. മൂന്ന് വര്‍ഷത്തോളമായി വിദ്യാര്‍ത്ഥി ക്രൂര മര്‍ദനത്തിന് ഇരയായിരുന്നു. ഭാര്യയെയും പ്രവീണ്‍ അതിക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു. മകനെ പ്രവീണ്‍ മര്‍ദിച്ച് നിലത്തുവീഴ്ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തിരുവനന്തപുരം അമരവിളയ്ക്ക് സമീപം പശുക്കോട്ടുകോണത്താണ് സംഭവം.

Content Highlights: Police register case against man for beating of wife and son while drunk

dot image
To advertise here,contact us
dot image