

കോഴികളെക്കുറിച്ച് പലര്‍ക്കും തോന്നാറുള്ള ഒരു സംശയമുണ്ട്, അവയ്ക്ക് പല്ലുണ്ടോ? കോഴികള്‍ എങ്ങനെയാണ് ഭക്ഷണം ചവച്ച് കഴിക്കുന്നത് എന്നൊക്കെ. യഥാര്‍ഥത്തില്‍ കോഴികള്‍ക്കും മിക്ക പക്ഷികള്‍ക്കും പല്ലുകള്‍ ഇല്ല. പകരം അവയ്ക്ക് ബലമുള്ള കൊക്കുകളുണ്ട്. എങ്കില്‍ പിന്നെ എങ്ങനെയാണ് അവ ഭക്ഷണം ചവച്ച് കഴിക്കുന്നത്. ആ സംശയം ബാക്കി നില്‍ക്കുന്നുണ്ട് അല്ലേ? കോഴികളും മറ്റ് പക്ഷികളും അവയുടെ കനമുളള കൊക്കുകള്‍ കൊണ്ട് ഭക്ഷണം കൊത്തി കീറിയ ശേഷമാണ് വിഴുങ്ങുന്നത്.

കോഴികള്‍ സാധാരണയായി ദഹനത്തെ സഹായിക്കുന്നതിന്റെ ആവശ്യത്തിലേക്കായി ചെറിയ മൂര്‍ച്ചയുള്ള കല്ലുകള്‍ വിഴുങ്ങുന്നു. ഇങ്ങനെ വിഴുങ്ങുന്ന കല്ലുകള്‍ വയറിലെ പേശീഭാഗത്ത് സംഭരിച്ച് വയ്ക്കും. മിക്ക പക്ഷികളുടെയും ദഹനപ്രക്രിയകളില്‍ കല്ലുകള്‍ നിറഞ്ഞ ഒരു പേശി സഞ്ചിയുണ്ട്. ഈ കല്ലുകളാണ് ഭക്ഷണത്തെ ദഹിക്കാന്‍ പാകത്തില്‍ പൊടിക്കുന്നത്. ഭക്ഷണവസ്തുക്കള്‍ ആമാശയത്തിലേക്ക് ചെല്ലുമ്പോള്‍ സംഭരിച്ചുവച്ചിരിക്കുന്ന കല്ലുകള്‍ ഭക്ഷണങ്ങളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്നു. കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ കല്ലുകളുടെ മൂര്‍ച്ച കുറയുകയും കോഴികള്‍ ഈ കല്ലുകള്‍ ഛര്‍ദ്ദിച്ച് കളയുകയും പുതിയ മൂര്‍ച്ചയുള്ള കല്ലുകള്‍ വിഴുങ്ങുകയും ചെയ്യും.

ഉറുമ്പുതീനികളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട സസ്തനിയായ ഭീമന്‍ അര്‍മാഡില്ലോയാണ് ഏറ്റവും കൂടുതല്‍ പല്ലുകളുള്ള സസ്തനി. പ്രാണികളെയും കട്ടിയുള്ള ചെടികളെയും ചവയ്ക്കാന്‍ ഇവയ്ക്ക് ഉളിപോലുള്ള നൂറോളം പല്ലുകളുണ്ട്.
ഇനി ഒച്ചുകള്‍ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് അറിയാമോ? . ഒച്ചുകളുടെ പല്ലുകള്‍ അവയുടെ വായിലെ റിബണ്‍ പോലെയുളള നാവാണ്. ഇവയുടെ നാവുകള്‍ സാന്‍ഡ് പേപ്പര്‍ പോലെ പരുക്കനാണ്. ഇവയുപയോഗിച്ച് ദഹിക്കാനാകുന്ന പരുവത്തിലാണ് അവ ഭക്ഷണം അകത്താക്കുന്നത്.
Content Highlights :Do chickens have teeth? How do chickens chew their food?