

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അജ്ഞാതന്റെ ആക്രമണമെന്ന് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ അജ്ഞാതന്‍ വിദ്യാര്‍ത്ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കത്രികയും കസേരയും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ഡയാലിസിസ് ടെക്‌നോളജി നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് അജ്ഞാതന്‍ അതിക്രമം നടത്തിയത്. സെക്യൂരിറ്റിയെ അറിയിച്ചിട്ടും വേണ്ട സഹായങ്ങള്‍ ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Content Highlight; Unknown person assaulted at Thiruvananthapuram Medical College