ഇന്ത്യൻ ഓഫ് ദ ഇയർ - ചാംപ്യൻ ഓഫ് ദ വേൾഡ് പുരസ്കാരം സ്വന്തമാക്കി ഹർമൻപ്രീത് കൗർ

ഐസിസി ചെയർമാനും ബിസിസിഐ മുൻ പ്രസിഡന്റുമായ ജയ് ഷാ ഔ‍ട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് പുരസ്കാരവും സ്വന്തമാക്കി

ഇന്ത്യൻ ഓഫ് ദ ഇയർ - ചാംപ്യൻ ഓഫ് ദ വേൾഡ് പുരസ്കാരം സ്വന്തമാക്കി ഹർമൻപ്രീത് കൗർ
dot image

സിഎൻഎൻ ന്യൂസ് 18ന്റെ 15-ാമത് ഇന്ത്യൻ ഓഫ് ദ ഇയർ അവാർഡ് വേദിയിൽ ചാംപ്യൻ ഓഫ് ദ വേൾഡ് പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. 2025 വനിതാ ഏകദിന ലോകകപ്പ്, 2012, 2016, 2022 ഏഷ്യാ കപ്പ് നേട്ടങ്ങൾ, 2023 ഏഷ്യൻ ​ഗെയിംസ് സ്വർ‌ണ മെഡൽ നേട്ടം എന്നിവ പരി​ഗണിച്ചാണ് ഹർമൻപ്രീതിന് അവാർഡ് നൽകിയിരിക്കുന്നത്.

'ഏകദിന ലോകകപ്പ് സ്വന്തമാക്കുകയെന്നത് കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നമായിരുന്നുവെന്ന് വേദിയിൽ ഹർമൻപ്രീത് പറഞ്ഞു. അത് സാധ്യമായിരിക്കുന്നു. അതുപോലെ വനിതാ ക്രിക്കറ്റ് ടീമിന് ജയ് ഷാ നൽകിയ സംഭാവനകൾക്ക് ഞാൻ നന്ദി പറയുന്നു. തുല്യവേതനം, വനിതാ പ്രീമിയർ ലീഗ് തുടങ്ങിയ സംഭാവനകൾ വനിതാ ക്രിക്കറ്റിനെ വളരെയധികം സഹായിച്ചിട്ടുണ്ട്,' ഹർമൻപ്രീത് വ്യക്തമാക്കി.

ഐസിസി ചെയർമാനും ബിസിസിഐ മുൻ പ്രസിഡന്റുമായ ജയ് ഷാ ഔ‍ട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് പുരസ്കാരവും സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം നൽകിയിരിക്കുന്നത്.

വനിത പ്രീമിയർ ലീ​ഗിന്റെ ആരംഭം, പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യവേതനം തുടങ്ങിയവ ജയ് ഷാ ബിസിസിഐ പ്രസിഡന്റ് ആയിരുന്നപ്പോഴാണ് നടപ്പിലാക്കിയത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനാണ് ജയ് ഷാ.

Content Highlights: Harmanpreet Kaur Honoured As Champion Of The World At IOTY 2025

dot image
To advertise here,contact us
dot image