

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം. തിരൂരങ്ങാടി കൊളപ്പുറത്താണ് സംഭവം. അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസ് അമിതവേഗതയില്‍ ആയിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
Content Highlights: KSRTC bus collides with lorry in Malappuram: Passengers injured