ടിക്കറ്റില്ലാത്തതിനെ ചൊല്ലി തര്‍ക്കം: ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തളളിയിട്ട യുവതി മരിച്ചു

തിരക്കിനിടെ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിനിന് പകരം പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷ്യല്‍ ട്രെയിനിലാണ് യുവതി കയറിയത്

ടിക്കറ്റില്ലാത്തതിനെ ചൊല്ലി തര്‍ക്കം: ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തളളിയിട്ട യുവതി മരിച്ചു
dot image

ലക്‌നൗ: ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തളളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ടിടിഇ യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിട്ടത്. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം. നാവികസേന ഉദ്യോഗസ്ഥനായ അജയ് സിംഗിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. സംഭവത്തില്‍ ടിടിഇ സന്തോഷ് കുമാറിനെതിരെ ഇറ്റാവ പൊലീസ് കേസെടുത്തു.

ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു ആരതി. തിരക്കിനിടെ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിനിന് പകരം പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷ്യല്‍ ട്രെയിനിലാണ് യുവതി കയറിയത്. തുടര്‍ന്നാണ് ടിടിഇയുമായി തര്‍ക്കമുണ്ടായത്. ഇയാള്‍ ആദ്യം യുവതിയുടെ പഴ്‌സ് ട്രെയിനിന് പുറത്തേക്ക് എറിയുകയായിരുന്നു. പിന്നാലെ യുവതിയെയും പുറത്തേക്ക് തളളിയിട്ടു.

ഭര്‍ത്താനയിലെ റെയില്‍വെ ട്രാക്കിലാണ് ആരതിയുടെ മൃതശരീരം കിടന്നിരുന്നത്. അപകടമരണം ആണെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്രെയിനില്‍ നിന്ന് തളളിയിടുകയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു.

Content Highlights: Woman dies after being pushed off a moving train by TTE over ticketless dispute

dot image
To advertise here,contact us
dot image