കൊച്ചി-ഡൽഹി എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയെന്ന് ഹൈബി ഈഡൻ; അസ്വാഭാവികത ഇല്ലെന്ന് സിയാൽ

വിമാനം ഉടൻ പുറപ്പെടുമെന്നും സിയാൽ വ്യക്തമാക്കി

dot image

കൊച്ചി: കൊച്ചി - ഡൽഹി എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി ഹൈബി ഈഡൻ എംപി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ്‌ ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. വിമാനത്തിന് എഞ്ചിൻ തകരാർ സംഭവിച്ചതായും സംശയമുണ്ട്. എന്നാൽ എന്നാൽ അസ്വാഭാവികത ഇല്ലെന്നും വിമാനം ഉടൻ പുറപ്പെടുമെന്നും സിയാൽ വ്യക്തമാക്കുന്നത്.

ഇതേ തുടന്ന് എയർ ഇന്ത്യ 504 വിമാനം വൈകുകയാണ്. വിമാനത്തിന് എന്തോ അസാധാരണമായി സംഭവിച്ചെന്നും റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയതുപോലെ തോന്നിയെന്നും ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചു.


എന്നാൽ അസ്വാഭാവികത ഇല്ലെന്നും വിമാനം ഉടൻ പുറപ്പെടുമെന്നും സിയാൽ വ്യക്തമാക്കി. ശബ്ദത്തിലുണ്ടായ വ്യത്യാസത്തെ തുടർന്നാണ് ടേക്ക് ഓഫ് പിൻവലിച്ചത്. സാങ്കേതിക തകരാർ പരിഹരിച്ച് ഉടൻ പുറപ്പെടാൻ കഴിയുമെന്നും സിയാൽ വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാരുൾപ്പെടെ 160 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം ചെന്നൈയിൽ അടിയന്തരമായി ലാൻഡിങ് നടത്തിയിരുന്നു.

എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ഉണ്ടായത്. ഉടൻ തന്നെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയാൻ അനുമതി ലഭിച്ചു. എന്നാൽ ഇതിനിടെ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് ആശങ്കയുണ്ടാക്കി. തുടർന്ന് അൽപനേരം കൂടി പറന്നതിന് ശേഷമാണ് ചെന്നൈയിൽ ലാൻഡ് ചെയ്യാനായത്. അടിയന്തര ലാൻഡിങ് നടത്തിയതിൽ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു.

Content Highlights: Hibi Eden says Kochi-Delhi Air India flight skidded off runway

dot image
To advertise here,contact us
dot image