
താൻ ടിക്കി ടാക്ക ടീമിൽ ജോയിൻ ചെയ്യാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ആ സിനിമയിലെ നിന്ന് പുറത്താക്കിയെന്ന വാർത്തകൾ കണ്ടതെന്ന് നടൻ നസ്ലെൻ. ആസിഫ് അലിയേക്കാൾ കൂടുതൽ പൈസ ഞാൻ ചോദിച്ചുവെന്ന് കേട്ടപ്പോൾ ഞെട്ടി പോയെന്നും നടൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ നസ്ലനെതിരെ വന്ന വാർത്തകളെക്കുറിച്ച് സംസാരിക്കവേയാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് നസ്ലെൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
'ടിക്കി ടാക്കയിൽ നിന്ന് എന്നെ പുറത്താക്കി എന്ന് വരെ ആളുകൾ പറഞ്ഞു. ഞാൻ ടിക്കി ടാക്ക ടീമിൽ ജോയിൻ ചെയ്യാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഈ വാർത്തകൾ ഞാനും കാണുന്നത്. 'ആസിഫ് അലിയേക്കാൾ കൂടുതൽ പൈസ ചോദിച്ചു' അങ്ങനെ എന്നെ പുറത്താക്കി അങ്ങനെ ആൾക്കാർക്ക് തോന്നുന്നത് എഴുതി വിടുന്നത് ആയിരിക്കും', നസ്ലെൻ പറഞ്ഞു.
അതേസമയം, ഒരു പക്കാ മാസ് ആക്ഷൻ പടമെന്ന രീതിയിലാണ് ടിക്കി ടാക്കയുടെ ടീസർ തന്ന സൂചന. സംവിധായകൻ രോഹിത്ത് വിഎസ് നസ്‌ലെനെ മെൻഷൻ ചെയ്ത് സോഷ്യൽ മീഡിയയിൽ ഒരു ചിത്രം മുൻപ് പങ്കുവെച്ചിരുന്നു. കടൽ തീരത്ത് കയ്യിൽ തോക്ക് പിടിച്ച് തിരിഞ്ഞു നിൽക്കുന്ന നസ്‌ലെന്‍റെ ചിത്രമാണ് സംവിധായകന്‍ പങ്കുവെച്ചത്. 'ജീവിതത്തിലെ നഷ്ടങ്ങൾ ഒരു ആൺകുട്ടിയുടെ കയ്യിൽ തോക്ക് പിടിപ്പിച്ചു; സ്നേഹം അവനെ ഒരു പുരുഷനാക്കി മാറ്റി' എന്ന ക്യാപ്ഷനോട് കൂടിയാണ് രോഹിത്ത് വിഎസ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Content Highlights: Naslen says about Tiki Taka movie controversy and Asif Ali