ഒമാനിൽ പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ; ഒരുങ്ങുന്നത് കാർഷിക വിസ്മയം

ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സുല്‍ത്താനിയ ഫാം തയ്യാറാക്കുന്നത്. ജബല്‍ അഖ്ദര്‍ പാര്‍ക്ക് ആണ് സഞ്ചാരികള്‍ക്കായി ഒരുക്കുന്ന മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം

dot image

ഒമാനിലെ സലാലയിലും ജബല്‍ അഖ്ദറിലും പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു. റസാത്ത് സുല്‍ത്താനിയ ഫാമും ജബല്‍ അഖ്ദര്‍ പാര്‍ക്കുമാണ് സന്ദര്‍ശകര്‍ക്കായി ഒരുങ്ങുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സുല്‍ത്താനിയ ഫാം തയ്യാറാക്കുന്നത്. ഉഷ്ണമേഖലാ പാടങ്ങള്‍, പഴത്തോട്ടങ്ങള്‍, ക്ഷീരോല്‍പാദന മേഖലകള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഈ ആധുനിക കാര്‍ഷിക വിസ്മയം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായിരിക്കുമായിരിക്കും സമ്മാനിക്കുക.

ജബല്‍ അഖ്ദര്‍ പാര്‍ക്ക് ആണ് സഞ്ചാരികള്‍ക്കായി ഒരുക്കുന്ന മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 1.1 ദശലക്ഷം റിയാല്‍ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, നടപ്പാതകള്‍, കഫേകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പ്രാര്‍ത്ഥനാ മുറികള്‍, ഓപണ്‍ എയര്‍ തിയേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജബല്‍ അഖ്ദര്‍ പാര്‍ക്ക്.

പച്ചപ്പ് നിലനിര്‍ത്തുന്നതിനായി 150ലധികം മരങ്ങളും 400ലധികം കുറ്റിച്ചെടികളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുസ്ഥിരത, സാമ്പത്തിക വൈവിധ്യവല്‍ക്കരണം, സാമൂഹ്യ ക്ഷേമം എന്നീ ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ചാണ് പാര്‍ക്ക് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: Oman unveils two major tourist attractions in Salalah and Jabal Al Akhdar

dot image
To advertise here,contact us
dot image