രുചികരമായ കൊച്ചമ്മണീസ് സ്‌ററഫ്ഡ് ചിക്കന്‍ കോഫ്താ കറി തയ്യാറാക്കാം

സ്വാദിഷ്ടമായ സ്‌ററഫ്ഡ് ചിക്കന്‍ കോഫ്താ കറി തയ്യാറാക്കുന്നത് എങ്ങനയെന്ന് നോക്കാം

dot image

കോഫ്തായ്ക്കു വേണ്ട ചേരുവകള്‍

കോഴിയുടെ ദശഭാഗ0( എല്ല് ഇല്ലാതെ )- 250 ഗ്രാ0
മുട്ട - ഒരെണ്ണ0 പതപ്പിച്ചത്
പച്ചമുളക് കൊത്തി അരിഞ്ഞത് - 2
ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 1/2 ടീസ്പൂണ്‍ വീത0
മല്ലിയില ചെറുതായി അരിഞ്ഞത് - 1 1/2 ടീസ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് - 1
ഉപ്പ് - ആവശ്യത്തിന്
എണ്ണ വറക്കുവാ9 - 300 മില്ലിലിറ്റ4
നട്‌സ്, കിസ്മിസ്, ഗ്രേറ്റു ചെയ്ത പനീ4 നെയ്യില്‍ വറുത്തത് - 1 1/2 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്‌ലോര്‍-1 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

കോഴിയിറച്ചി അരച്ചതില്‍ മുട്ട, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള, മല്ലിയില, ഗര0മസാല, മഞ്ഞള്‍പൊടി, കോണ്‍ഫ്‌ലോ4 എന്നിവയു0 ആവശ്യത്തിനു ഉപ്പു0 ചേ4ത്ത് ഇളക്കുക. അതിനുശേഷ0 ചെറിയ ഉരുളകളാക്കി അതിനുള്ളില്‍ നട്‌സ്, കിസ്മിസ്, ഗ്രേറ്റു ചെയ്ത പനീ4 എന്നിവ വെച്ച് ഉരുട്ടി 10 മിനിറ്റ് മാറ്റി വയ്ക്കുക.

ഗ്രേവിക്കു വേണ്ട ചേരുവകള്‍

കടുക് 1/2 ടീസ്പൂണ്‍
സവാള 1
ചെറിയ ഉള്ളി 10
തക്കാളി 2
ഇഞ്ചി ഒരു ചെറിയ കഷണ0
വെളുത്തുള്ളി ചെറുത് 6
പച്ചമുളക് 1
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി 1 ടീസ്പൂണ്‍
മല്ലിപൊടി 3/4 ടീസ്പൂണ്‍
ഗരംമസാലപൊടി (പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, കുരുമുളക്, പെരു0ജീരക0) 1/2 ടീസ്പൂണ്‍
നട്‌സ് അരച്ചത് 1/2 കപ്പ്
തൈര് 1/4 കപ്പ്
നെയ്യ് 1 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടാവുമ്പോള്‍ ഉരുട്ടി വച്ച കോഫ്ത ഓരോന്നും വറത്തു കോരുക. അതിനുശേഷം മറ്റൊരു ചീനചട്ടിയില്‍ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. അതിനുശേഷം അരച്ചുവെച്ച സവാള, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. പച്ചമണം മാറിയശേഷം അതില്‍ മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക. രണ്ടു മിനിറ്റ് വഴറ്റിയ ശേഷം തീ കുറച്ച് തൈരും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. അതിനു ശേഷം അരച്ചു വച്ച നട്‌സും കുറച്ചു വെള്ളവും ചേര്‍ക്കുക. വറുത്തു വച്ച കോഫ്തായും ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് 3 മിനിറ്റ് വയ്ക്കുക. അതിനുശേഷം വിളമ്പുവാനുള്ള പാത്രത്തില്‍ ഒഴിച്ച് ഗ്രേറ്റു ചെയ്ത പനീര്‍, മല്ലിയില, നട്‌സ് എന്നിവ തൂവി ഉപയോഗിക്കുക. ചപ്പാത്തി, നാന്‍ എന്നിവയുടെ കൂടെ സൈഡ് ഡിഷ് ആയി ഉപയോഗിക്കാം.

Content Highlights: kochammini foods cooking competition ruchiporu 2025

dot image
To advertise here,contact us
dot image