
ചെവിയിലേക്ക് ഒന്നും തിരുകി കയറ്റാൻ പാടില്ലെന്ന് ഡോക്ടർമാർ നിരന്തരം നമ്മെ ഓർമിപ്പിക്കുന്ന കാര്യമാണ്. പക്ഷേ ചെവികായം കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പിന്നെ എന്ത് ചെയ്യാൻ കഴിയും. ചെവിക്കുള്ളിലെ ചെറിയ രീതിയിലുള്ള ചൊറിച്ചിൽ പോലും പലർക്കും അരോചകമായി തന്നെയാണ് തോന്നാറ് അല്ലേ? അപ്പോൾ എങ്ങനെ ചെവിക്കുള്ളിലെ ചെവിക്കായം വൃത്തിയാക്കാൻ പിന്നെ എന്തു ചെയ്യാൻ കഴിയും?
കാതുകൾ എങ്ങനെ വൃത്തിയാക്കാം എന്ന ചോദ്യത്തിന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഡോ അലക്‌സാണ്ട്ര ക്യുംബി പറയുന്ന പ്രതിവിധി ഇതാണ്. വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് കാതുകൾ വൃത്തിയാക്കാൻ ശ്രമിക്കുക. ചെറിയ നനവുള്ള തുണി ഉപയോഗിച്ച് കാതിന്റെ പിന്ന എന്ന ഭാഗം ശരീരത്തിന്റെ മറ്റേത് ഭാഗവും തുടയ്ക്കുന്ന പോലെ തുടച്ച് വൃത്തിയാക്കാം. പക്ഷേ ഇത് ഉള്ളിലേക്ക് പോകാൻ പാടില്ലെന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു. അതേസമയം ചെവിക്കുള്ളിൽ എങ്ങനെ വൃത്തിയാക്കാം എന്നതിനെ കുറിച്ചാണ് ഇഎൻടി ഡോക്ടറായ സേത്ത് സച്ച്വാട്‌സ് പറയുന്നത്. ഇയർഡ്രോപുകൾ ഉപയോഗിച്ച് കാതുകൾ വൃത്തിയാക്കാമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. പക്ഷേ ഈ മരുന്നുകൾ ഡോക്ടർമാർ പ്രിസ്‌ക്രൈബ് ചെയ്യാതെ ഉപയോഗിച്ചാൽ കാതുകളുടെ സ്വയം വൃത്തിയാക്കാനുള്ള കഴിവ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഡ്രൈ ആയിട്ടുള്ള ചെവിക്കായം ഉള്ളവർക്കാണ് ഇത്തരം ഇയർ ഡ്രോപ്പുകൾ ഉപയോഗപ്രദമാകുക.
ഇരുഡോക്ടർമാരും പറയുന്നത് മൂർച്ചയേറിയതും അല്ലാത്തതുമായ ഒരു സാധനങ്ങളും ചെവിയേലേക്ക് ഇടരുതെന്നാണ്. ഇയർഡ്രം പൊട്ടാൻ വലിയ സാധ്യതയുണ്ടാവുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഒപ്പം തന്നെ ഇയർ വാക്‌സ് കാൻഡിലുകൾ ഉപയോഗിക്കുന്ന ശീലവും അവസാനിപ്പിക്കണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.ചെവിയിലുണ്ടാകുന്ന ചൊറിച്ചിലും വേദനയും അടക്കമുള്ള ബുദ്ധിമുട്ടുകൾ സഹിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കടക്കും മുമ്പ നല്ലൊരു ഇഎൻടിയെ കാണാനാണ് ഇരുഡോക്ടർമാരും പറയുന്നത്.
Content Highlights: How to clean ears ?