'ഫിറ്റ്നസ് വീണ്ടെടുക്കാൻ രോഹിത് നാലുപേരെ ചുമന്ന് ദിവസവും 10 KM ഓടട്ടെ'; ഉപദേശവുമായി യോഗ്‍രാജ് സിങ്

രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‍രാജ് സിങ്.

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‍രാജ് സിങ്.


ശരിയായ ഫിറ്റ്നസ് ചര്യകൾ പിന്തുടർന്നാൽ 45–ാം വയസ്സുവരെ ഏകദിന ക്രിക്കറ്റില്‍ തുടരാൻ സാധിക്കുമെന്ന് യോഗ്‍രാജ് സിങ് പറഞ്ഞു.

'നാലു പേരെ ചുമന്ന് എല്ലാ ദിവസവും 10 കിലോമീറ്റർ വീതം രോഹിത് ശർ‍മ ഓടട്ടെ. അതിനായി ആരെങ്കിലും അദ്ദേഹത്തെ പ്രേരിപ്പിക്കണം. അഞ്ചു വർഷം കൂടി രോഹിതിന്റെ സേവനം ഇന്ത്യയ്ക്കു വേണം, യോഗ്‍രാജ് സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനന്ന് നേരത്തേ വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാണു കളിക്കുക.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമയും വിരാട് കൊഹ്ലി കളിച്ചേക്കുമെന്നു വിവരമുണ്ട്. ഈ പരമ്പരയ്ക്കു ശേഷം രോഹിതും കോഹ്‌ലിയും വിരമിക്കുമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ 2027 ഏകദിന ലോകകപ്പിൽ ഇരുവരെയും കാണാൻ കഴിയില്ല.

Content Highlights: 'Let Rohit carry four people and run 10 KM every day to regain fitness'; Yograj Singh

dot image
To advertise here,contact us
dot image