കുവൈത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍; മൊബൈല്‍ റഡാര്‍ ഉപയോഗിച്ചുളള പരിശോധന ശക്തമാക്കി

നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

dot image

കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഹൈവേകളില്‍ മൊബൈല്‍ റഡാര്‍ ഉപയോഗിച്ചുളള പരിശോധന ശക്തമാക്കി. 156 നിയമ ലംഘകരാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പിടിയിലായത്. വേഗപരിധിയും മറ്റ് ട്രാഫിക് നിയമങ്ങളും ലംഘിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. പരിശോധനയ്ക്കിട അറസ്റ്റ് വാറണ്ടുള്ള ഒരാളും പിടിയിലായി.

ട്രാഫിക് കാര്യങ്ങളുടെയും ഓപ്പറേഷന്‍സ് വിഭാഗത്തിന്റെയും തലവനായ ബ്രിഗേഡിയര്‍ അബ്ദുല്ല അഹമ്മദ് അല്‍ അതീഖിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് കുവൈത്തില്‍ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ പൂട്ടാന്‍ മൊബൈല്‍ റഡാര്‍ ഉപയോഗിച്ചുളള ഗതാഗത പരിശോധനുമായി ജനറല്‍ ട്രാഫിക് ഡിപ്പോര്‍ട്ട്‌മെന്റ് രം​ഗത്തെത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ ഹൈവേകളിലാണ് മൊബൈല്‍ റഡാറിന്റെ സഹായത്തോടെ നടത്തിയിരുന്ന പരിശോധനയിൽ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Content Highlights: Inspection using mobile radar intensified in Kuwait Traffic violations

dot image
To advertise here,contact us
dot image