
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി പരസ്യ സഖ്യത്തിനില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി. പകരം സീറ്റ് ധാരണ തുടരും. കോഴിക്കോട്, മുക്കം നഗരസഭകളിലും കാരശേരി, കൊടിയത്തൂര്‍, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളിലുമാണ് സീറ്റ് ധാരണ. കൂടുതല്‍ വാര്‍ഡുകളില്‍ മത്സരിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനം.
'ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ് നയമെന്നതല്ല, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അതിന്റേതായ തീരുമാനങ്ങളുണ്ട്. കമ്മിറ്റികളുണ്ട്. ഞങ്ങളൊരു സഖ്യം എന്ന നിലയ്ക്ക് ഇതുവരെ പോയിട്ടില്ല. നീക്കുപോക്കുകളാണ് നടത്തിയിട്ടുളളത്. ഞങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുളള പ്രദേശങ്ങളില്‍ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്'-വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഗഫൂർ മാസ്റ്റർ പറഞ്ഞു.
Content Highlights: Jamaat-e-Islami says no to open alliance with UDF in local body elections