സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക് ; റിപ്പോർട്ട്

മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ

dot image

ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കറിന്റെ വിവാഹം നിശ്ചയിച്ചു . സാനിയ ചന്ദോക്കുമായാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചത്.

മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ. പ്രമുഖ നാഷണൽ മീഡിയകളെല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരു കുടുംബത്തിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളുമാണ് സ്വാകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്. ലണ്ടൺ സ്‌കൂളിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദമെടുത്ത സാനിയ മിസ്റ്റർ പോവ്‌സ് എന്ന് പറയുന്ന പെറ്റ് സലോണിന്റെ സ്ഥാപികയാണ്.

Content Highlights- Sachin Tendulkar Son Arjun Tendulkar Got Engaged

dot image
To advertise here,contact us
dot image