
ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ആങ്കര്‍ ബ്രാന്‍ഡിന്റെ നിശ്ചിത മോഡല്‍ പവര്‍ ബാങ്കുകള്‍ നിരോധിച്ചു. തകരാറുള്ള ലിഥിയം-അയണ്‍ ബാറ്ററികള്‍ തീപിടിത്തത്തിന് ഇടയാക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
യാത്രയ്ക്ക് മുമ്പ് ആങ്കര്‍ പവര്‍ ബാങ്കുകള്‍ കൈവശമില്ലെന്ന് യാത്രക്കാര്‍ ഉറപ്പാക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ മാസം വാണിജ്യ, വ്യവസായ മന്ത്രാലയം ആങ്കർ പവർ ബാങ്കിന്റെ വിവിധ ശ്രേണികൾ വിപണിയില്‍ നിന്ന് പിൻവലിച്ചിരുന്നു.
എ1647, എ1652, എ1681, എ1689, എ1257, എ1642, ആങ്കർ പവർ കോർ 10000 എന്നീ പവർബാങ്കുകളാണ് വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. ഇവ തന്നെയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Qatar Airways ban certian models of Anker power banks