പി വി അൻവറിനെതിരായ പരാതി; കെ എഫ് സി മലപ്പുറം ഓഫീസിൽ വിജിലൻസ് പരിശോധന

2015ൽ 12 കോടി രൂപയാണ് പി വി അൻവർ ലോൺ എടുത്തത്

dot image

മലപ്പുറം: വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പി വി അൻവറിനെതിരായ പരാതിയിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ മലപ്പുറം ഓഫീസിൽ വിജിലൻസ് പരിശോധന. കെഎഫ്‌സിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയെന്ന കേസിൽ നാലാം പ്രതിയാണ് അൻവർ. കെഎഫ്‌സി ചീഫ് മാനേജർ അബ്ദുൾ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്‌നിക്കൽ ഓഫീസർ മുനീർ അഹമ്മദ്, അൻവറിന്റെ അടുപ്പക്കാരൻ സിയാദ് എന്നിവരാണ് മറ്റുപ്രതികൾ.

ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ലോൺ അനുവദിക്കുന്നതിൽ മാനദണ്ഡം ലംഘിച്ചുവെന്നതാണ് കുറ്റം. മതിയായ രേഖകളില്ലാതെ പണം നൽകിയതും തിരിച്ചടവ് സാധ്യത പരിശോധിച്ചില്ല എന്നതാണ് ഉദ്യോഗസ്ഥർക്കെതിരായ കുറ്റം.

2015ൽ 12 കോടി രൂപയാണ് പി വി അൻവർ ലോൺ എടുത്തത്.

Content Highlights: Complaint against PV Anwar; Vigilance inspection at KFC Malappuram office

dot image
To advertise here,contact us
dot image