
കഴിഞ്ഞ ദിവസം ബാഴ്‌സലോണയിൽ നിന്നും ഡിഫൻഡർ ഇനീഗോ മാർട്ടിനസ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിലേക്ക് കൂടുമാറിയിരുന്നു. കഠിനമായ ഒരു തീരുമാനമായിരുന്നു അതെന്ന് പറയുകയാണ് മാർട്ടിനസ് ഇപ്പോൾ. കുടുംബം മുഴുവാനായാണ് അങ്ങോട്ട് മാറിയതെന്നും അദ്ദേഹം പറഞ്ഞു.
ബാഴ്‌സയിൽ നിന്നും ലഭിച്ചിരുന്ന വേതനം മികച്ചതായിരുന്നുവെങ്കിലും അൽ നസറിൽ നിന്നും ലഭിച്ച ഓഫർ വളരെ നല്ലതായിരുന്നു എന്നാൽ അത് വേണ്ടെന്ന് വെക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാൻസി ഫ്‌ളിക്കുമായം സംസാരിച്ചതിന് ശേഷമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
'ഇത്തരം അവസരം വല്ലപ്പോഴും ലഭിക്കുന്നതാണ്, അതിനാൽ നോ പറയുന്നത് കഠിനമാണ്. ഫ്‌ളിക്കിന് അത് മനസിലായി. അദ്ദേഹത്തോട് സംസാരിച്ചത് നല്ല കാര്യമാണ്. ബാഴ്‌സയിൽ എനിക്ക് സാലറി കുറവായിരുന്നു എന്നല്ല. അത് വളരെ നല്ലതായിരുന്നു. ഇത് കുറച്ചൂകൂടി കംഫർട്ടബിളായി തോന്നി. കുടംബവും സന്തോഷത്തിലായി. ഇത്തരം ഒരു തീരുമാനം എടുക്കുക എന്നുള്ളത് കഠിനമായിരുന്നു. ആരും ഇത്തരം ഓഫറിന് തയ്യാറല്ലായിരുന്നു. ഇതൊരു ഇമോഷണൽ ഫെയർവെല്ലായിരുന്നു. എന്നെ ഒരുപാട് അഫക്ട് ചെയ്തു,' മാർട്ടിനസ് പറഞ്ഞു.
പരിക്കിന്റെ പിടിയിലായിരുന്നിട്ടും ബാഴ്‌സ ഒരുപാട് പിന്തുണച്ചെന്നും ബാഴ്‌സയിൽ ചിലവഴിച്ച സമയം ക്വാണ്ടിറ്റിയെ കാൾ ക്വാളിറ്റിയെ കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രീ ട്രാൻസ്ഫറിലാണ് താരം ബാഴ്‌സയിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബായ അൽ നസറിലേക്ക് പോയത്. താരം പോയതോട് കൂടി ബാഴ്‌സക്ക് 14 മില്യണിന്റെ വെയ്ജ് ബില്ലും ലഭിച്ചു.
Content Highlights- Inigo Martinez Shares Why He changed to Al Nasr From Barcelona