റഷ്യ-യുക്രെയ്ൻ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി തുടരും: എര്‍ദോഗാന്‍

നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അങ്കാറ പ്രതിബദ്ധരാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

റഷ്യ-യുക്രെയ്ൻ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി തുടരും: എര്‍ദോഗാന്‍
dot image

അങ്കാറ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാവിധ ശ്രമവും തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമായി ചര്‍ച്ച നടത്താന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'റഷ്യയ്ക്കും ഉക്രെയ്‌നുമിടയില്‍ പ്രശ്‌നങ്ങളവസാനിച്ച് സമാധാനത്തിന് വഴിയൊരുക്കാന്‍ ഞങ്ങളാലാകുന്നതെല്ലാം തുര്‍ക്കി എന്ന നിലയില്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി യുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം റഷ്യയുടെ ഭാഗം കേള്‍ക്കാന്‍ വ്‌ളാഡമിര്‍ പുടിനുമായി ചര്‍ച്ചകള്‍ നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അങ്കാറ പ്രതിബദ്ധരാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നംവബര്‍ എട്ടിന് നടക്കുന്ന അസര്‍ബൈജാന്‍ സന്ദര്‍ശനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവുമായി താന്‍ ഇതിനകം ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തന്റെ ഇന്റലിജന്‍സ് മേധാവിയെയും വിദേശകാര്യ മന്ത്രിയെയും അസര്‍ബൈജാനിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തുര്‍ക്കിയും അസര്‍ബൈജാനും തമ്മിലുള്ള ബന്ധത്തെ 'അവരുടെ പൊതുവായ ചരിത്രത്തിലും വിധിയിലും വേരൂന്നിയ ഒരു അഭേദ്യമായ ബന്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്, അവരുടെ ബന്ധം പരമ്പരാഗത നയതന്ത്ര ബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് എര്‍ദോഗാന്‍ പറഞ്ഞു.

'തുര്‍ക്കിയ്ക്കും അസര്‍ബൈജാനും ഇടയിലുള്ള സാഹോദര്യത്തിന് മറികടക്കാന്‍ കഴിയാത്ത ഒരു തടസ്സവുമില്ല,' അദ്ദേഹം പറഞ്ഞു. അസര്‍ബൈജാനും മറ്റ് നയതന്ത്രപങ്കാളികളുമായും ഫോണിലൂടെ ആശയവിനമയം തുടരുകയാണെന്നും എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് പ്രതികരിക്കവെ, അമേരിക്കന്‍ ഭരണകൂടവുമായും ജനപ്രതിനിധിസഭയുമായും സെനറ്റുമായും അങ്കാറ അടുത്ത സംഭാഷണം തുടരുമെന്ന് എര്‍ദോഗന്‍ പറഞ്ഞു.

'അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തുര്‍ക്കി-അമേരിക്ക ബന്ധങ്ങളിലും മധ്യപൗരസ്ത്യ മേഖലയിലും എന്ത് സ്വാധീനമുണ്ടാക്കുമെന്ന് ഉറച്ച നിഗമനങ്ങളിലെത്താന്‍ ഇനിയും സമയമായിട്ടില്ല,' അദ്ദേഹം പറഞ്ഞു.

നിലവില്‍ പുരോഗമിക്കുന്ന 'ഭീകരവിമുക്ത തുര്‍ക്കി' (Terror-Free Türkiye) പ്രക്രിയയെക്കുറിച്ച് സംസാരിക്കവെ, നിയമപരമായ ചട്ടക്കൂടിനുള്ളിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുപോകുന്നതെന്നു തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി.

അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് പൂര്‍ണമായ നിരായുധീകരണവും അത് സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Content Highlight: Turkish President Recep Tayyip Erdogan said Türkiye would continue all efforts to end the Russia-Ukraine war. He also expressed his willingness to hold talks with Russian President Vladimir Putin.

dot image
To advertise here,contact us
dot image