

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് പടിയിറങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പോര്‍ച്ചുഗലിനായി 234 മത്സരങ്ങള്‍ കളിച്ച താരമാണ്. 146 ഗോളുകള്‍ നേടിയിട്ടുണ്ട്. 46 അസിസ്റ്റുകളും പേരിലുണ്ട്. ലോകകപ്പില്‍ 27 മത്സരങ്ങളില്‍ 11 ഗോളുകള്‍ നേടി. 2016ല്‍ യൂറോകപ്പും 2019ലും 2025ലും യൂറോ നേഷന്‍സ് കപ്പും നേടിയിട്ടുണ്ട്. 'പോര്‍ച്ചുഗലിലെ ജനങ്ങളോട്… നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജഴ്സിയോട് വിടപറയാനുള്ള സമയമായിരിക്കുന്നു. ആ ജഴ്സി എന്റേത് മാത്രമാണെന്ന് ഒരിക്കലും ഞാന്‍ കരുതിയിട്ടില്ല. എന്നാല്‍ 23 വര്‍ഷക്കാലം അത് അണിയാനുള്ള ഭാഗ്യവും ഉത്തരവാദിത്തവും എനിക്ക് ലഭിച്ചു'' വിരമിക്കല്‍ വിഡിയോയില്‍ റൊണാള്‍ഡോ പറഞ്ഞു.
content highlights: Cristiano Ronaldo has retired from international football