സൂര്യ ചിത്രങ്ങൾ നിരസിച്ചിട്ടില്ല; ഡേറ്റ് പ്രശ്നങ്ങൾ കൊണ്ടാണ് നഷ്ടപ്പെട്ടത്: നസ്രിയ

'സത്യത്തില്‍ അത് ഡേറ്റ് കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കണ്‍ഫ്യൂഷന്‍ കൊണ്ടോ സംഭവിച്ച് പോയതാണ്. അല്ലാതെ സൂര്യ സാറിനെ ഞാന്‍ ഒരിക്കലും റിജക്ട് ചെയ്തിട്ടില്ല.'

സൂര്യ ചിത്രങ്ങൾ നിരസിച്ചിട്ടില്ല; ഡേറ്റ് പ്രശ്നങ്ങൾ കൊണ്ടാണ് നഷ്ടപ്പെട്ടത്: നസ്രിയ
dot image

തന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ നസ്രിയ മുൻപ് നിരസിച്ചിരുന്നുവെന്നും നാലാമത്തെ ശ്രമത്തിലാണ് താരം സമ്മതിച്ചതെന്നും സൂര്യ അടുത്തിടെ ഒരു പ്രൊമോഷൻ പരിപാടിയിൽ തമാശയായി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് നസ്രിയ സത്യം വെളിപ്പെടുത്തിയത്. ഡേറ്റ് സംബന്ധമായ തിരക്കുകൾ കൊണ്ടോ മറ്റ് ചില ആശയക്കുഴപ്പങ്ങൾ കൊണ്ടോ ആണ് ആ അവസരങ്ങൾ നഷ്ടപ്പെട്ടതെന്നും, അല്ലാതെ സൂര്യയെ താൻ ബോധപൂർവം ഒഴിവാക്കിയതല്ലെന്നും നസ്രിയ വ്യക്തമാക്കി.

'സത്യത്തില്‍ അത് ഡേറ്റ് കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കണ്‍ഫ്യൂഷന്‍ കൊണ്ടോ സംഭവിച്ച് പോയതാണ്. അല്ലാതെ സൂര്യ സാറിനെ ഞാന്‍ ഒരിക്കലും റിജക്ട് ചെയ്തിട്ടില്ല. ജിത്തുവിന്റെ മനസിലേക്ക് സീനിലെ നായികയായി ഞാനെങ്ങനെയാണ് എത്തിയതെന്ന് എനിക്കറിയില്ല. അങ്ങനെ ആയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ ഫണ്‍ തന്നെയായിരുന്നു. കാരണം നമ്മള്‍ കേരളത്തില്‍ നിന്നും എല്ലാവരും ഒരുമിച്ച് പോയതാണല്ലോ. പണിയെടുത്തുകൊണ്ടുള്ള ഹോളിഡേ പോലെയാണ് ഷൂട്ടിങ് തോന്നിയത്,’ നസ്രിയ പറഞ്ഞു.

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. നസ്‌ലനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ജയശ്രീ ദാമോദരനാണ്.

നവംബർ ആറിന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. വമ്പൻ റിലീസായി ആണ് ചിത്രം കേരളത്തിൽ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘സീൻ’.

Content Highlights: Actress Nazriya has responded to actor Suriya's remarks, stating that the opportunity was lost due to date conflicts. Her response sheds light on the scheduling issues behind the missed collaboration.

dot image
To advertise here,contact us
dot image