

സേലം വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിനെ സമീപിച്ച് വ്യവസായ- ജനപ്രതിനിധി സംഘങ്ങൾ. വിമാനത്താവളത്തിൽ സർവീസ് നടത്താൻ വിമാനങ്ങൾ ഇല്ലാത്തതുമൂലം സമീപത്തെ വ്യവസായ മേഖലകൾ പ്രതിസന്ധിയിൽ ആണെന്നാണ് സംഘം പറയുന്നത്. വിമാനത്താവളം പൂർവസ്ഥിതിയിൽ ആക്കാൻ നിലം ഏറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണം എന്നാണ് ആവശ്യം.
നിലവിൽ ആകെ പരിതാപകരമായ അവസ്ഥയിലാണ് സേലം വിമാനത്താവളം ഉള്ളത്. ചെന്നൈയിലേക്കുള്ള രണ്ട് സർവീസുകൾ മാത്രമാണ് ഇപ്പോൾ സേലത്ത് നിന്നുള്ളത്. നേരത്തെ അല്ലിയൻസ് എയർ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ സേലത്തുനിന്ന് ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ ഉദാൻ പദ്ധതിയിൽപ്പെട്ട തമിഴ്നാട്ടിലെ ആദ്യത്തെ വിമാനത്താവളമാണ് സേലത്തേത്. എന്നാൽ പദ്ധതി പ്രകാരമുള്ള സബ്സിഡി പിന്തുണ കാലാവധി അവസാനിച്ചതോടെ വിമാനങ്ങൾ സർവീസ് നിർത്തി. നിലവിൽ ചെന്നൈയിലേക്ക് ഇൻഡിഗോയുടെ ദിവസേനയുള്ള രണ്ട് സർവീസുകൾ മാത്രമാണ് സേലത്ത് നിന്നുള്ളത്.

ഒരിടയ്ക്ക് ദിവസേന 4 വിമാനങ്ങളും വീക്കെൻഡിൽ 5 വിമാനങ്ങളും സർവീസ് നടത്തിയിരുന്ന വിമാനത്താവളമായിരുന്നു സേലം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സേലത്തുനിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ 70% വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് വ്യവസായ മേഖലയിലുള്ളവർ പറയുന്നത്. അതിനാൽത്തന്നെ കൂടുതൽ വിമാനസർവീസുകൾ സേലത്തിന് അനുവദിക്കണം എന്നാണ് ആവശ്യം.
ബെംഗളൂരു, ഹൈദരാബാദ് വിമാനസർവീസുകൾ സേലത്തെ വ്യവസായത്തിന് ഉണർവേകുമെന്നാണ് വ്യവസായ ഉടമകളുടെ പക്ഷം. നിക്ഷേപങ്ങൾ ആകർഷിക്കാനും സേലത്തെ ഒരു വ്യാവസായിക ഹബ്ബ് ആക്കാനും വിമാനസർവീസുകൾ ഗുണം ചെയ്യുമെന്നും ഉടമകൾ പറയുന്നു. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് സേലത്തെ ടിക്കറ്റ് നിരക്കുകൾ കുറവാണ്. നാമക്കൽ, ധർമപുരി, കൃഷ്ണഗിരി ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ സേലം എയർപോർട്ടിനെയാണ് ആശ്രയിക്കുന്നത്. അതിനാൽ എത്രയും വേഗം എയർപ്പോർട്ടിൽ ഫ്ളാറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും മേഖലയിൽ വികനാശം നടപ്പാക്കണമെന്നുമാണ് സംഘത്തിന്റെ ആവശ്യം.
Content Highlights: Industrial and public representatives have approached the Tamil Nadu government seeking the development of Salem Airport. The lack of flight services is reportedly affecting nearby industrial sectors. The delegation has urged the government to consider measures, including land acquisition, to restore the airport to its former operational status.